ആലപ്പുഴയിൽ ചിട്ടിക്കമ്പനി ഉടമ ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ചു; ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു

ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പോലീസാണ് വെള്ളമൊഴിച്ച് തീകെടുത്തിയതിനുശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി പത്തു മണിയോടെ വേണു മരിക്കുകയായിരുന്നു. പത്തരയോടെ സുമയും മരിച്ചു.

ആലപ്പുഴയിൽ ചിട്ടിക്കമ്പനി ഉടമ ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ചു; ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു

ചിട്ടിക്കമ്പനി ഉടമ പെട്രോളൊഴിച്ചു കത്തിച്ച ദമ്പതിമാരില്‍ ഭര്‍ത്താവിനുപിന്നാലെ ഭാര്യയും മരിച്ചു. ഇടുക്കി കീരിത്തോട് കുമരംകുന്നേല്‍ കെ കെ വേണു, ഭാര്യ രാജാക്കാട് സ്വദേശിനി സുമ എന്നിവരാണ് മരിച്ചത്.

തങ്ങളെ സുരേഷ് പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നുവെന്ന് ദമ്പതികളാണ് മരിക്കുന്നതിനു മുമ്പ് പോലീസിനോട് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവത്സലനെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പോലീസാണ് വെള്ളമൊഴിച്ച് തീകെടുത്തിയതിനുശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി പത്തു മണിയോടെ വേണു മരിക്കുകയായിരുന്നു. പത്തരയോടെ സുമയും മരിച്ചു.

സുരേഷ് ഭക്തവത്സലന്‍ 2013ല്‍ ചിട്ടിനടത്തിയിരുന്നു.അത് നഷ്ടത്തിലാതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഇടപാടുകാര്‍ കേസുമായെത്തി. അത്തരത്തില്‍ 17 കേസുകൾ കൊല്ലം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്.

ശനിയാഴ്ച രാവിലെ ദമ്പതിമാര്‍ സ്വര്‍ണ്ണം വാങ്ങാന്‍ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി അമ്പലപ്പുഴ സിഐ എം വിശ്വംഭരൻ പറഞ്ഞു. മൂന്നര ലക്ഷം രൂപയോളം ദമ്പതികള്‍ക്ക് ലഭിക്കാനുണ്ടെന്നാണു വിവരം. വൈകിട്ട് ഏഴുമണിയോടെ ദമ്പതികള്‍ വീട്ടിലെത്തുമ്പോള്‍ താന്‍ വീട്ടിലില്ലായിരുന്നുവെന്നാണ് സുരേഷിന്റെ മൊഴി.

Story by