ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു

ആലപ്പുഴ വഴി പേകേണ്ടിയിരുന്ന ദീർഘദൂര സർവീസുകൾ കോട്ടയം വഴി തിരിച്ചുവിടും

ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതവും തടസപ്പെടുന്നു. കായങ്കുളം – എറണാകുളം റൂട്ടിൽ ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആലപ്പുഴ വഴി ട്രെയിൻ സർവീസ് ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴ വഴി പേകേണ്ടിയിരുന്ന ദീർഘദൂര സർവീസുകൾ കോട്ടയം വഴി തിരിച്ചുവിടും.

മരം വീണ് വൈദ്യൂതി ലൈനുകൾ തകരുന്നതും ട്രാക്കുകളിൽ തടസം സൃഷ്ടിക്കപ്പെടുന്നതുമാണ് റെയിൽ ഗതാഗതത്തിന് തടസം നിൽക്കുന്നത്. അതേ സമയം ഷെർണ്ണൂർ പാതയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടതായി റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നു.

Read More >>