അമിത്ഷായെ ഷാജിയാക്കി കെ സുരേന്ദ്രൻ; അലവലാതിഷാജി ഹാഷ്ടാഗുമായി ട്വിറ്റർ

ഉത്തരേന്ത്യക്കാർക്കുകൂടി മനസ്സിലാകേണ്ടതിനാൽ ഇംഗ്ളീഷിലാണ് ട്രോളുകളും ട്വീറ്റുകളും മുഴുവൻ. ഭക്ഷണസ്വാതന്ത്ര്യം, കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീങ്ങൾക്കും എതിരായ സംഘപരിവാർ ആക്രമണം, കേരളത്തിനെതിരായി സംഘപരിവാർ നേതാക്കൾ നടത്തുന്ന കുപ്രചരണങ്ങൾ എന്നിവയെ തുറന്നുകാട്ടുകയാണ് അലവലാതി ഷാജീ ഹാഷ്ടാഗുകൾ.

അമിത്ഷായെ ഷാജിയാക്കി കെ സുരേന്ദ്രൻ; അലവലാതിഷാജി ഹാഷ്ടാഗുമായി ട്വിറ്റർ

കേരളാ സന്ദർശനത്തിനെത്തിയ അമിത്ഷായെ ഷാജിയാക്കി ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്. തൊട്ടുപിന്നാലെ ബീഫ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധമറിയിച്ചുകൊണ്ടു അമിട്ട്ഷാജി ഹാഷ്ടാഗുമായി ട്വിറ്റർ. നേരത്തെ മോദിയുടെ സൊമാലിയ പരാമർശത്തിനു മറുപടിയായി മലയാളികൾ ട്വിറ്ററിൽ നടത്തിയ പോമോനെ മോദി ഹാഷ്ടാഗ് കാമ്പെയിൻ ലോകമൊട്ടുക്കും ശ്രദ്ധയാകർഷിച്ചിരുന്നു. സമാനമായി അലവലാതിഷാജിയും ശ്രദ്ധ നേടിക്കഴിഞ്ഞു.

രാഷ്ട്രീയചർച്ചകൾക്കായി കേരളത്തിലെത്തുന്ന അമിത്ഷായ്ക്ക് 'സ്വാഗതം അമിത് ഭായ് ഷാജീ. കേരളത്തിലേക്ക്' എന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ സ്വാഗതമോതിയതോടെയാണ്, ട്വിറ്ററിൽ മലയാളികളുടെ കനത്ത പ്രതിഷേധം ഹാഷ്ടാഗ് രൂപത്തിൽ അലയടിക്കുന്നത്. സിനിമാ നടൻ ജയന്റെ 'നീയല്ലേടാ അലവലാതി ഷാജീ' എന്ന ക്ലാസിക് ഡയലോഗ് മുതൽ ബീഫും കള്ളും കഴിക്കുന്ന ചിത്രങ്ങൾ വരെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്വീറ്റുകൾ

ഉള്ളിസുരയെ നോർത്തിലേക്ക് കൊണ്ടുപോകൂ, കൊച്ചിയിൽ വന്ന സ്ഥിതിക്ക് നല്ല ബീഫുകിട്ടുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കൂ. കയ്യിലിരുപ്പ് പുറത്തെടുക്കരുതെന്നും കലാപമുണ്ടാക്കരുതെന്നും ഇത് കേരളമാണെന്നു ഓർമിക്കണമെന്നും ട്വീറ്റുകളിൽ അമിത്ഷായോട് പറയുന്നുണ്ട്. ട്വിറ്ററിനെ പിന്തുടർന്ന് ഫേസ്ബുക്കിലും അലവലാതിഷാജി വന്നുതുടങ്ങിയിട്ടുണ്ട്.