മന്ത്രി സ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രന്റെ കോഴിക്കോട്ടേക്കുള്ള യാത്ര കെ എസ് ആര്‍ ടി സിയില്‍; ബസ് സ്റ്റാന്‍ഡില്‍ പുലര്‍ച്ചെ പാര്‍ട്ടിപ്രവര്‍ത്തകരുടെ സ്വീകരണം

ഭാര്യയ്‌ക്കൊപ്പം കെ എസ് ആര്‍ ടി സിയുടെ സ്‌കാനിയയിലായിരുന്നു എ കെ ശശീന്ദ്രന്റെ യാത്ര. രാത്രി പത്തിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ്സില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് കോഴിക്കോട്ട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലെത്തിയ അദേഹത്തെ എന്‍ സി പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. അമ്പതോളം പാര്‍ട്ടിപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകും പുലര്‍ച്ചെ അഞ്ചോടെത്തന്നെ സ്ഥലത്തെത്തിയിരുന്നു. അക്ഷോഭ്യനായിരുന്നു എ കെ ശശീന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരോട് അളന്നുമുറിച്ചുമാത്രം സംസാരിച്ചു

മന്ത്രി സ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രന്റെ കോഴിക്കോട്ടേക്കുള്ള യാത്ര കെ എസ് ആര്‍ ടി സിയില്‍; ബസ് സ്റ്റാന്‍ഡില്‍ പുലര്‍ച്ചെ പാര്‍ട്ടിപ്രവര്‍ത്തകരുടെ   സ്വീകരണം

ഫോണ്‍ കോള്‍ വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രന്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടെത്തിയത് കെ എസ് ആര്‍ ടി സിയില്‍. ഭാര്യയ്ക്കൊപ്പം കെ എസ് ആര്‍ ടി സിയുടെ സ്‌കാനിയയിലായിരുന്നു എ കെ ശശീന്ദ്രന്റെ യാത്ര. രാത്രി പത്തിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ്സില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് കോഴിക്കോട്ട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലെത്തിയ അദേഹത്തെ എന്‍ സി പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.


അമ്പതോളം പാര്‍ട്ടിപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകും പുലര്‍ച്ചെ അഞ്ചോടെത്തന്നെ സ്ഥലത്തെത്തിയിരുന്നു. അക്ഷോഭ്യനായിരുന്നു എ കെ ശശീന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരോട് അളന്നുമുറിച്ചുമാത്രം സംസാരിച്ചു. ഉറക്കക്ഷീണത്തിനിടയിലും ആ മുഖത്ത് ദു:ഖം അലയടിക്കുന്നത് കാണാമായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകരിലും സങ്കടമുണ്ടായിരുന്നു.


പൊതുസമൂഹം തനിക്കൊപ്പമാണെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. സത്യാവസ്ഥ പുറത്തുവരണം. മാധ്യമങ്ങള്‍ തനിക്കൊപ്പം നിന്നു. എന്‍ സി പിയ്ക്ക് മന്ത്രിയുണ്ടാകും. സംഭവത്തില്‍ ഗൂഢാലോചനയുള്ളതായി അറിയില്ലെന്നും അദേഹം പറഞ്ഞു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്നോവയില്‍ കാറില്‍ അദേഹം വീട്ടിലേക്ക് യാത്ര തിരിച്ചു.

കണ്ണൂര്‍ ജില്ലയിലെ താഴെ ചൊവ്വയിലാണ് എ കെ ശശീന്ദ്രന്റെ നാടെങ്കിലും കോഴിക്കോടാണിപ്പോള്‍ താമസം. കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് ശശീന്ദ്രന്‍ നിയമസഭയിലെത്തിയത്.

Read More >>