ഹാജരില്ല; ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി കെ വിനീതിനെ ജോലിയില്‍നിന്നു പിരിച്ചു വിട്ടു

അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ ഓഡിറ്റർ തസ്തികയിൽ നിന്നാണ് വിനീതിനെ പിരിച്ചുവിട്ടത്. പിരിച്ചുവിടരുതെന്നു സംസ്ഥാന സർക്കാർ അഭ്യർഥിച്ചിരുന്നെങ്കിലും അത് അ​​ക്കൗ​​ണ്ട​​ന്‍റ് ജ​​ന​​റ​​ല്‍ ഓ​​ഫീ​​സ് അധികൃതർ തള്ളുകയായിരുന്നു. ഈമാസം ഏഴുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

ഹാജരില്ല; ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി കെ വിനീതിനെ ജോലിയില്‍നിന്നു പിരിച്ചു വിട്ടു

ദേശീയ ഫുട്ബോൾ താരം സി കെ വിനീതിനെ അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. മതിയായ ഹാജരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ ഓഡിറ്റർ തസ്തികയിൽ നിന്നാണ് വിനീതിനെ പിരിച്ചുവിട്ടത്.

പിരിച്ചുവിടരുതെന്നു സംസ്ഥാന സർക്കാർ അഭ്യർഥിച്ചിരുന്നെങ്കിലും അത് അ​​ക്കൗ​​ണ്ട​​ന്‍റ് ജ​​ന​​റ​​ല്‍ ഓ​​ഫീ​​സ് അധികൃതർ തള്ളുകയായിരുന്നു. ഈമാസം ഏഴുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

ഓഫിസിലെത്തണമെന്ന് ആവശ്യപ്പെട്ട് വിനീതിനു പല തവണ കത്തയച്ചിരുന്നതായും എന്നാൽ ഔദ്യോഗികമായി താരം മറുപടി നൽകുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഏജീസ് ഓഫീസ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, കളി ഒഴിവാക്കി ഓഫിസിലിരിക്കാനില്ലെന്ന നിലപാടിലാണു വിനീത്. സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടും സ്ഥാപനം തനിക്കു പരിഗണന നൽകിയില്ലെന്നും വിനീത് പറയുന്നു. ഫുട്ബോൾ കളിക്കുന്നത് അവസാനിപ്പിക്കില്ല. ഫുട്ബോൾ കളിയിലൂടെയാണ് തനിക്കു ജോലി കിട്ടിയതെന്നും അതിനാൽ ജോലി നഷ്ടപ്പെട്ടതിൽ ദുഃഖമില്ലെന്നും വിനീത് വ്യക്തമാക്കി.

നാലര വർഷം മുമ്പാണ് വിനീത് ജോലിയിൽ പ്രവേശിച്ചത്. സ്പോർട്സ് ക്വോട്ടയിലായിരുന്നു പ്രവേശനം. ദേശീയ ടീമിൽ ഇടം നേടുകയും ഐഎസ്എൽ ഫുട്ബോളിൽ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്കു മൂലം ഓഫീസിലെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജർ നഷ്ടമായത്. ദേശീയ ടീമിനുപുറമേ ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ക്ലബുകളിലും വിനീത് അംഗമാണ്.