"ഇങ്ങനെയുള്ള സാഹചര്യത്തില്‍ എനിക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാണ്"; ദിലീപ് വിഷയത്തില്‍ ആശങ്ക പങ്കുവച്ച് നടന്‍ ശ്രീനിവാസന്‍

സഹപ്രവര്‍ത്തകനായ ദിലീപിനെപ്പറ്റി അഭിപ്രായം പറഞ്ഞതിനാണ് തന്റെ വീടിന് കരി ഓയില്‍ ഒഴിച്ചത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് ശ്രീനിവാസൻ പറഞ്ഞു.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ എനിക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാണ്; ദിലീപ് വിഷയത്തില്‍ ആശങ്ക പങ്കുവച്ച് നടന്‍ ശ്രീനിവാസന്‍

ദിലീപിന് അനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ തനിക്കെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലെ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശ്രീനിവാസന്‍, താന്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് രാജ്യത്ത് ഇന്നുള്ളത്. സഹപ്രവര്‍ത്തകനായ ദിലീപിനെപ്പറ്റി അഭിപ്രായം പറഞ്ഞതിനാണ് തന്റെ വീടിന് കരി ഓയില്‍ ഒഴിച്ചത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.


അക്രമത്തിനിരയായ നടിയോട് തനിക്കിപ്പോഴും അനുഭാവമുള്ളത്. വേദനിപ്പിക്കുന്ന സംഭവമുണ്ടായപ്പോള്‍ ആദ്യമായി നടിയെ വിളിച്ചന്വേഷിച്ചതിലൊരാള്‍ താനായിരുന്നു. എന്നാല്‍ ദിലീപുമായി തനിക്ക് ഏറെ നാളത്തെ ബന്ധമുണ്ട്. ഞാനറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അങ്ങനെത്തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. മലയാളത്തിലെ ആദ്യകാലത്തെ പല സംവിധായകരും തന്നെ നോക്കി പരിഹസിച്ചവരാണ്. എന്നാല്‍ അവരുടെ പേരിലുള്ള അവാര്‍ഡ് വാങ്ങാനും പിന്നീട് യോഗമുണ്ടായി.


കമ്മട്ടിപ്പാടം പോലുള്ള സിനിമയിലൂടെ വിനായകനെപ്പോലുള്ളവര്‍ ആദരിക്കപ്പെടുമ്പോള്‍ താനാണ് ഏറെ സന്തോഷിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. സെപ്തംബര്‍ 10 ന് പുലര്‍ച്ചെയാണ് ശ്രീനിവാസന്റെ കൂത്തുപറമ്പിലെ വീടിനുനേരെ കരി ഓയില്‍ ആക്രമണം നടന്നത്. ദിലീപിന് പിന്തുണയുമായി ശ്രീനിവാസന്‍ പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ആക്രമണം. സംഭവത്തിന് പിന്നില്‍ ആരാണെന്നോ കാരണമെന്താണെന്നോ പറയാന്‍ താന്‍ ആളല്ല എന്നായിരുന്നു അന്ന് ശ്രീനിവാസന്റെ പ്രതികരണം.

Read More >>