നടൻ മുൻഷി വേണു അന്തരിച്ചു; അരങ്ങൊഴിഞ്ഞത് വേദനകൾ മറന്ന് നർമം പൊഴിച്ച പ്രതിഭ

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണു ബന്ധുക്കള്‍ അധികമില്ലാത്തതിനെ തുടർന്ന് പത്തുവര്‍ഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. അവിടെനിന്നാണ് സിനിമയിൽ അഭിനയിച്ചുപോന്നത്. ഇതിനിടെയാണ് ജീവിതത്തിൽ ഇരുൾ വീഴ്ത്തി വൃക്കരോ​ഗം എത്തുന്നത്. രോഗബാധിതനായതോടെ സിനിമകളിലേക്ക് ആരും വിളിക്കാതെയായി. ഇതോടെ തീർത്തും പ്രതിസന്ധിയിലായ വേണുവിന് കൈയിലുണ്ടായിരുന്ന പണം ചികിത്സയ്ക്കായി ചെലവഴിക്കേണ്ടിവന്നതോടെ ലോഡ്ജ് വാടകയും മുടങ്ങി. ഒടുവിൽ ലോഡ്ജില്‍ നിന്നും പടിയിറങ്ങേണ്ടിവന്നു. നീക്കിയിരുപ്പൊന്നുമില്ലാത്ത ജീവിതത്തിൽ തെരുവിലൂടെ അലഞ്ഞ വേണുവിനെ ഗുരുതര രോഗം കൂടി ബാധിച്ചതോടെ എല്ലാം തലകീഴായി മറിഞ്ഞു. തെരുവിൽ അലഞ്ഞ വേണുവിനെ നാട്ടുകാർ തിരിച്ചറിഞ്ഞാണ് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറിൽ എത്തിച്ചത്.

നടൻ മുൻഷി വേണു അന്തരിച്ചു; അരങ്ങൊഴിഞ്ഞത് വേദനകൾ മറന്ന് നർമം പൊഴിച്ച പ്രതിഭ

മുൻഷി എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ ജനശ്രദ്ധയിലെത്തിയ നടൻ വേണു അന്തരിച്ചു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോ​ഗത്തെ തുടർന്ന് മാസങ്ങളായി ചാലക്കുടിയിലെ പാലിയേറ്റീവ് കെയറിൽ ചികിത്സയിലായിരുന്ന വേണുവിനെ കഴിഞ്ഞദിവസമാണ് ആശുപത്രിയിലേക്കു മാറ്റിയത്. സംസ്കാരം ശനിയാഴ്ച നടക്കും.

ഏഷ്യാനെറ്റിന്റെ മുൻഷി എന്ന പരിപാടിയിലൂടെ ക്യാമറയ്ക്കു മുന്നിലെത്തിയ വേണു ജയരാജ് സംവിധാനം ചെയ്ത തിളക്കത്തിലൂടെയാണ് സിനിമാലോകത്തെത്തുന്നത്. ഇതോടെ കഷ്ടപ്പാടിന്റെ ദിനരാത്രങ്ങൾക്ക് അറുതിയായി. കൃത്യമായ ഭക്ഷണവും, താമസവുമൊക്കെ വേണുവിന് ലഭിച്ചു തുടങ്ങി. തുടർന്ന് പച്ചക്കുതിര, ഛോട്ടാമുംബൈ, കഥ പറയുമ്പോള്‍, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി അറുപതോളം ചിത്രങ്ങളിൽ രസകരമായ കഥാപാത്രങ്ങളായി തിളങ്ങി. ഹണി ബീ ടു ആണ് വേണുവിന്റെ അവസാന ചിത്രം.

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണു ബന്ധുക്കള്‍ അധികമില്ലാത്തതിനെ തുടർന്ന് പത്തുവര്‍ഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. അവിടെനിന്നാണ് സിനിമയിൽ അഭിനയിച്ചുപോന്നത്. ഇതിനിടെയാണ് ജീവിതത്തിൽ ഇരുൾ വീഴ്ത്തി വൃക്കരോ​ഗം എത്തുന്നത്. രോഗബാധിതനായതോടെ സിനിമകളിലേക്ക് ആരും വിളിക്കാതെയായി. ഇതോടെ തീർത്തും പ്രതിസന്ധിയിലായ വേണുവിന് കൈയിലുണ്ടായിരുന്ന പണം ചികിത്സയ്ക്കായി ചെലവഴിക്കേണ്ടിവന്നതോടെ ലോഡ്ജ് വാടകയും മുടങ്ങി. ഒടുവിൽ ലോഡ്ജില്‍ നിന്നും പടിയിറങ്ങേണ്ടിവന്നു.

നീക്കിയിരുപ്പൊന്നുമില്ലാത്ത ജീവിതത്തിൽ തെരുവിലൂടെ അലഞ്ഞ വേണുവിനെ ഗുരുതര രോഗം കൂടി ബാധിച്ചതോടെ എല്ലാം തലകീഴായി മറിഞ്ഞു. തെരുവിൽ അലഞ്ഞ വേണുവിനെ നാട്ടുകാർ തിരിച്ചറിഞ്ഞാണ് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറിൽ എത്തിച്ചത്. സിനിമ സംഘടനയായ അമ്മയിൽ അംഗത്വമില്ലാത്തതിനാൽ അവിടെനിന്നുള്ള സഹായവും ലഭിച്ചില്ല. മുറിവാടക കൊടുക്കാനില്ലാത്തപ്പോൾ കടത്തിണ്ണയിൽ കിടന്നും വേണുവിന് അന്തിയുറങ്ങേണ്ടിവന്നിട്ടുണ്ട്. അവിവാഹിതനായ വേണുവിനെ രോഗം തിരിച്ചറിഞ്ഞപ്പോള്‍ മമ്മൂട്ടിയും രാജീവ് പിള്ളയും സാമ്പത്തികമായി സഹായിച്ചിരുന്നു.

Read More >>