നടിയെ ആക്രമിച്ച കേസ്; മുകേഷിന്റെയും അൻവർ സാദത്തിന്റെയും മൊഴിയെടുത്തു

സുനിൽ കുമാറുമായി ബന്ധപ്പെട്ട വിവരങ്ങളാണ് മുകേഷിനോട് ചോദിച്ചറിഞ്ഞത്. ദിലീപുമായുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മൊഴിയാണ് അന്വേഷണ സംഘം അൻവർ സാദത്തിൽ നിന്ന് എടുത്തത്.

നടിയെ ആക്രമിച്ച കേസ്; മുകേഷിന്റെയും അൻവർ സാദത്തിന്റെയും മൊഴിയെടുത്തു

നടി ആക്രമിക്കപ്പെട്ട കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെയും ആലുവ എംഎൽഎ അൻവർ സാദത്തിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനായി തിരുവനന്തപുരത്തെത്തിയപ്പൊഴാണ് ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയത്.

എംഎൽഎ ഹൗസിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. സുനിൽ കുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പൊലീസ് ചോദിച്ചറിഞ്ഞത്. കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാർ മുകേഷിന്റെ മുൻ ഡ്രൈവർ കൂടിയാണ്. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിൽ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ, സുനിൽ കുമാറിനെ പരിചയം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിച്ചു.

ദിലീപുമായുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങളാണ് അൻവർ സാദത്തിനോട് ചോദിച്ചത്. അൻവർ സാദത്തിന് ദിലീപുമായി വഴി വിട്ട ബന്ധങ്ങളുണ്ടെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്ന് ആലുവ എംഎൽഎ പരസ്യമായി സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസിന്റെ മൊഴിയെടുക്കൽ. തൃക്കാക്കര എം എൽ എ പിടി തോമസിൽ നിന്ന് അന്വേഷണ സംഘം ഇന്നു മൊഴിയെടുക്കും.

Read More >>