സ്ത്രീവിരുദ്ധ പരാമർശം; നടൻ കൊല്ലം തുളസി കീഴടങ്ങി

ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതിൽ ഒരു ഭാഗം ദൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമർശം.

സ്ത്രീവിരുദ്ധ പരാമർശം; നടൻ കൊല്ലം തുളസി കീഴടങ്ങി

ശബരിമലയിൽ എത്തുന്ന യുവതികളെ രണ്ടായി വലിച്ചുകീറണമെന്ന പരാമർശം നടത്തിയ നടൻ കൊല്ലം തുളസി കീഴടങ്ങി. ചവറ പൊലീസ് സ്റ്റേഷനിലെത്തിയാണ് കൊല്ലം തുളസി കീഴടങ്ങിയത്. സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ തുളസിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

തുടർന്ന് കൊല്ലം തുളസി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും പൊലീസിനു മുന്നിൽ ഹാജരാവാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതിൽ ഒരു ഭാഗം ദൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമർശം.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച് ഉത്തരവിറക്കിയ ജഡ്ജിമാർ ശുംഭൻമാർ ആണെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. ചവറയിൽ സംഘപരിവാർ സംഘടനകൾ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയിൽ സംസാരിക്കുമ്പോഴായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമർശം.