ദിലീപിന്റെ അഭിമുഖ പ്രതികാരം: ചാനലുകളിലെ സ്ത്രീകള്‍ക്കെതിരെ അശ്ലീലം; മാതൃഭൂമിയിലെ വേണുവിന് ദ്വയാര്‍ത്ഥത്തെറി

സിനിമ അഭിനയം പത്ത് ഇരുന്നുറ്റമ്പത് ആളുകള്‍ നോക്കി നില്‍ക്കുമ്പോഴാണെന്നും ചാനലിന്റെ അകത്തുള്ള കാര്യം അങ്ങനെയല്ലെന്നും ചാനലുകളിലെ സ്ത്രീകള്‍ക്കു നേരെ നടന്‍ ദിലീപിന്റെ കടന്നാക്രമണം. മാതൃഭൂമിയിലെ വേണുവിനെ പേരെടുത്തു പറഞ്ഞാണ് ആക്രമിക്കുന്നത്.

ദിലീപിന്റെ അഭിമുഖ പ്രതികാരം: ചാനലുകളിലെ സ്ത്രീകള്‍ക്കെതിരെ അശ്ലീലം; മാതൃഭൂമിയിലെ വേണുവിന് ദ്വയാര്‍ത്ഥത്തെറി

ചാനലുകളിലെ സ്ത്രീകള്‍ക്കു നേരെ ലൈംഗികപരാമര്‍ശങ്ങളുമായി നടന്‍ ദിലീപിന്റെ വീഡിയോ. ഓണ്‍ലൈനിലൂടെ മനോരമ പുറത്തു വിട്ട അഭിമുഖം എന്ന പേരിലുള്ള വീഡിയോയിലാണ് അസഹനീയമായ പരാമര്‍ശങ്ങളുള്ളത്. ചാനലുകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്ത്രീകളേയും പരോക്ഷമായി ആക്രമിക്കുകയാണ് ദിലീപ്.

'നമ്മള്‍ ആരോടൊക്കെ എങ്ങനെ പെരുമാറുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. പത്തിരുന്നൂറ്റമ്പത് ആള്‍ക്കാരുടെ മുന്നില്‍ വെച്ചാണ്. മറ്റത് അതല്ല. ചാനലിന്റെ അകത്തുള്ള കാര്യങ്ങളാണ്. നിങ്ങള് മീഡിയ പേഴ്സണാണ് ഞാനും മീഡിയ പേഴ്സണാണ്. എന്റെ മാധ്യമം സിനിമയാണ്. തുറന്ന പുസ്തകമാണ്. പക്ഷെ ഒരുവിധം കാര്യങ്ങളൊക്കെ ഏതാണ്ട് നമുക്ക് അങ്ങടമിങ്ങടും മനസിലാകും'- എന്ന് ദിലീപ് പറയുന്നു.

മുഖഭാവം, ചേര്‍ത്തു പറയുന്ന കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ ചാനലുകള്‍ക്കുള്ളിലുള്ളവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന നിലിലുള്ളതാണ്. പലവിഷയങ്ങളിലും ദിലീപിനെതിരെ ചോദ്യങ്ങള്‍ ചോദിച്ച മാതൃഭൂമി ന്യൂസിലെ വേണുബാലകൃഷ്ണനെതിരെ പേരെടുത്ത് പറഞ്ഞാണ് ദ്വയാര്‍ത്ഥ തെറി പ്രയോഗങ്ങള്‍ ദിലീപ് നടത്തുന്നത്.

'വേണുവിനാണ് ഇത് എന്റെ തലയില്‍ 'അടിച്ചു വെച്ചു'തരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹം. വേണു എന്നു കേള്‍ക്കുമ്പോള്‍ വേണു നാദം, ഓടക്കുഴല്‍, ഇംഗ്ലീഷില്‍ 'ഫ്ളൂട്ട്' എന്നു പറയും. ഓടക്കുഴലെന്നു പറഞ്ഞാല്‍ നമുക്ക് ഊതാനുള്ളതാണ്. 'ഊത്ത്' അദ്ദേഹം ആ തൊഴിലാണ് ചെയ്തു കൊണ്ടിരിക്കുന്നത് അദ്ദേഹം ജഡ്ജിയായിരുന്ന് ഊത്തോട് ഊത്താണ്'- ദിലീപ് ദ്വായാര്‍ത്ഥത്തെറി പ്രയോഗം നടത്തുന്നു.

ഊത്ത്, ഫ്ളൂട്ട് എന്നു ദ്വയാര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നത് വദനസുരതം നടത്തുന്നവരെയാണ് എന്നറിയാതെയാണ് ദിലീപ് ഇതുപ്രയോഗിച്ചതെന്ന് വിശ്വസിക്കാനാവില്ല. ഇതറിയാതെയല്ല മനേരമ ഓൺലൈൻ ഇത് പ്രസിദ്ധീകരിച്ചതും. സമാനമായ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ദിലീപിന്റെ സിനിമകളില്‍ നിറയെ ഉണ്ട്. മാത്രമല്ല, ഈ പ്രയോഗങ്ങള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ട്രാന്‍സ് യുവതികള്‍ക്കും ഗേസമൂഹത്തിനുമെതിരെ, പ്രയോഗിക്കുന്നതാണ്.

'ഒരുകുടുംബം മാത്രം നോക്കിയാല്‍ പോര, പലകുടുംബങ്ങളും നോക്കണം'- വേണുവിനെതിരെ വീണ്ടും വ്യംഗ്യാര്‍ത്ഥം ദിലീപ് പ്രയോഗിക്കുന്നു. ചാനലിലെ ഒരു മാധ്യമ പ്രവര്‍ത്തകയുടെ പേര് പരമാമര്‍ശിക്കുക എന്ന ഉദ്ദേശത്തോടെയും ദിലീപ് ഒരു പ്രയോഗം നടത്തുന്നുണ്ട്- ചാനലുകളുടെ അകത്ത് 'ലൈംഗികആഭാസമാണ്' നടക്കുന്നത് എന്ന തോന്നലുളവാക്കുവാന്‍ പോന്നതാണ് ദിലീപിന്റെ അഭിമുഖം.

മായാമോഹിനി സിനിമയിലെ അറപ്പുളവാക്കുന്ന ദ്വയാര്‍ത്ഥ തെറിപ്രയോഗങ്ങളുടെ തിരക്കഥ എഴുതിയ ആളു തന്നെയാണോ ദിലീപുമായുള്ള അഭിമുഖം എന്ന പേരില്‍ മനോരമ പുറത്തുവിട്ട 40 മിനിറ്റ് ഷോയുടെ തിരക്കഥ തയ്യാറാക്കിയതെന്ന് സംശയം തോന്നിപ്പോകും.

അഭിമുഖത്തിന്റെ പൂർണരൂപം-