ദിലീപിന്റെ ആരോപണം മഞ്ജുവിന് എതിരെ: അമിതാഭ് ബച്ചനൊപ്പം പരസ്യം ചെയ്ത കമ്പനിയെ നടൻ പ്രതിക്കൂട്ടിലാക്കി?

അഭിമുഖമെന്ന പേരില്‍ ദിലീപ് പുറത്തുവിട്ട സംഭാഷണത്തില്‍ തനിക്കെതിരെ പ്രമുഖ പത്രങ്ങളില്‍ ഒന്നാം പേജില്‍ നടിക്കെതിരായ സംഭവത്തില്‍ വാര്‍ത്ത വന്നത് ഒരു പരസ്യക്കമ്പനിയുടെ ഇടപെടല്‍ മൂലമാണെന്ന് നടന്‍ ആരോപിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഇത്. അതേസമയം, മഞ്ജുവാര്യര്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നത് സിനിമയിലൂടെയല്ല, പരസ്യത്തിലൂടെയാണ്. അമിതാഭ് ബച്ചനൊപ്പമുള്ള കല്യാണ്‍ ജ്വല്ലറിയുടെ പരസ്യമാണ് മഞ്ജുവിന്റെ തിരിച്ചു വരവൊരുക്കിയത്. തുടര്‍ന്ന് മഞ്ജു ഇതേ പരസ്യക്കമ്പനിയുടെ നിരവധി പരസ്യങ്ങളില്‍ അഭിനയിക്കുകയും ബ്രാൻഡ് അംബാസിഡറാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ പരസ്യക്കമ്പനിക്ക് എതിരെയാണ് ദിലീപ് ആരോപണം ഉയര്‍ത്തിയതെങ്കിലും അത് മുന്‍ഭാര്യ മഞ്ജുവിനെതിരായ കടന്നാക്രമണമായി വിലയിരുത്തപ്പെടും.

ദിലീപിന്റെ ആരോപണം മഞ്ജുവിന് എതിരെ: അമിതാഭ് ബച്ചനൊപ്പം പരസ്യം ചെയ്ത കമ്പനിയെ നടൻ പ്രതിക്കൂട്ടിലാക്കി?

മഞ്ജുവാര്യര്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നത് സിനിമയിലൂടെയല്ല, പരസ്യത്തിലൂടെയാണ്. അമിതാഭ് ബച്ചനൊപ്പമുള്ള കല്യാണ്‍ ജ്വല്ലറിയുടെ പരസ്യമാണ് മഞ്ജുവിന്റെ തിരിച്ചു വരവൊരുക്കിയത്. തുടര്‍ന്ന് മഞ്ജു ഇതേ പരസ്യക്കമ്പനിയുടെ നിരവധി പരസ്യങ്ങളില്‍ അഭിനയിക്കുകയും നിലവില്‍ മലയാളത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന ബ്രാന്‍ഡ് അംബാസിഡറാവുകയും ചെയ്തു.

അഭിമുഖമെന്ന പേരില്‍ ദിലീപ് പുറത്തുവിട്ട സംഭാഷണത്തില്‍ തനിക്കെതിരെ പ്രമുഖ പത്രങ്ങളില്‍ ഒന്നാം പേജില്‍ നടിക്കെതിരായ സംഭവത്തില്‍ വാര്‍ത്ത വന്നത് പരസ്യക്കമ്പനിയുടെ ഇടപെടല്‍ മൂലമാണെന്ന് നടന്‍ ആരോപിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഇത്.

ഇതേ പരസ്യക്കമ്പനിയുടെ ഉടമ തന്നെ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കുമെന്ന് 'തള്ളുന്നു'ണ്ടെന്ന് ദിലീപ് പറയുന്നു. മഞ്ഞപ്പത്രങ്ങളില്‍ വന്ന അതേ വാര്‍ത്ത പ്രമുഖപത്രങ്ങളില്‍ വരുത്തിയത് കോടികള്‍ കൊടുക്കുന്ന പരസ്യക്കമ്പനിയാണ് എന്ന ദിലീപിന്റെ പരമാര്‍ശത്തിലൂടെ മാധ്യമങ്ങള്‍ പെയ്ഡ് ന്യൂസാണ് കൊടുത്തത് എന്ന ആരോപണം കൂടി ഉയരുകയാണ്.

ബോംബെയില്‍ നിന്നുള്ള ഓണ്‍ലൈനിലാണ് തനിക്കെതിരായ വാര്‍ത്ത വരുന്നതെന്നതും ബോബെ ആസ്ഥാനമായുള്ള പരസ്യക്കമ്പനിയെക്കുറിച്ച് കൂടുതല്‍ സൂചന നല്‍കുന്നു. മഞ്ജുവാര്യര്‍ അഭിനയിക്കുന്ന പരസ്യങ്ങളുടെ കമ്പനി മുംബൈ ആസ്ഥാനമായുള്ളതാണ്.

ഈ പരസ്യക്കമ്പനി നിര്‍മിക്കുന്ന 500 കോടിയിലധികം മുതല്‍ മുടക്കുണ്ടെന്നു പറയുന്ന സിനിമയില്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറും മഞ്ജുവും അഭിനയിക്കുന്നതായും വാര്‍ത്തകളുണ്ട്. പരസ്യക്കമ്പനിക്ക് എതിരെയാണ് ദിലീപ് ആരോപണം ഉയര്‍ത്തിയതെങ്കിലും അത് മുന്‍ഭാര്യ മഞ്ജുവിനെതിരായ കടന്നാക്രമണമായി വിലയിരുത്തപ്പെടും.