പാലക്കാട് ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍ ; കൊലപാതകത്തിന് പിന്നിൽ മരുമകളും കാമുകനും

പാലക്കാട് കോട്ടായില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന്‍ പിടിയില്‍

പാലക്കാട് ഇരട്ടക്കൊലപാതകം;  പ്രതി പിടിയില്‍ ; കൊലപാതകത്തിന് പിന്നിൽ മരുമകളും കാമുകനും

പാലക്കാട് നടന്ന ഇരട്ടക്കൊലപാതകത്തിന് പുതിയ വഴിത്തിരിവെന്ന് പൊലീസിന്‍റെ വെളിപ്പെടുത്തല്‍. എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദനെ പൊലീസ് പ്രതിയെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. മരുമകള്‍ ഷീജയുടെ സുഹൃത്താണ് പിടിയിലായ സദാനന്ദന്‍. ഷീജയും സുദര്‍ശനനുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്നും സംഭവം നടന്ന ദിവസം ഷീജയെ കാണാന്‍ സദാനന്ദന്‍ എത്തിയിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഷീജ വാതില്‍ തുറന്നു കൊടുത്തിട്ടാണ് സദാനന്ദന്‍ വീടിനുള്ളില്‍ കയറിയത്. ഇവരെ ഒന്നിച്ചു കണ്ട സദാനന്ദന്‍ ഭാര്യാപിതാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

പാലക്കാട് കോട്ടായില്‍ സ്വാമിനാഥന്‍, ഭാര്യ പ്രേമ എന്നിവരെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. മരുമകള്‍ ഷീജയെ കണ്ണും വായും മൂടിക്കട്ടിയ നിലയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. മോഷണശ്രമമാണെന്ന് വരുത്തിത്തീര്‍ക്കുന്ന നിലയിലായിരുന്നു കൊലപാതകം.

പാലക്കാട് മരുമകളെ കെട്ടിയിട്ട് വൃദ്ധദമ്പതികളെ വീടിനകത്തിട്ട് കൊലപ്പെടുത്തി

Story by
Read More >>