ബൈക്കിൽ കഞ്ചാവ് പൊതി വച്ച് കർഷകനെ കുടുക്കാൻ ശ്രമം; പ്രതികൾ പിടിയിൽ

ജോസഫിനെ കുടുക്കാനാണ് കഞ്ചാവ് പൊതികൾ വാഹനത്തിൽ വച്ചതെന്ന് പ്രതികൾ എക്സൈസ് സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.

ബൈക്കിൽ കഞ്ചാവ് പൊതി വച്ച് കർഷകനെ കുടുക്കാൻ ശ്രമം; പ്രതികൾ പിടിയിൽ

കണ്ണൂർ ചന്ദനക്കാംപാറയിൽ കർഷകനെ കഞ്ചാവ് കേസിൽ കുടുക്കാൻ ബൈക്കില്‍ കഞ്ചാവ് പൊതി വച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. ഉളിക്കൽ കാലാങ്കി സ്വദേശികളായ തെക്കേമുറിയിൽ സണ്ണി വർഗ്ഗീസ്, റോയി ടി.എൽ എന്നിവരാണ് പിടിയിലായത്.

കണ്ണൂർ ചന്ദനക്കാ പറയിലെ കർഷകനായ തോട്ടത്തിൽ ജോസഫ് എന്നയാളുടെ വീടിന് സമീപം നിർത്തിയിട്ട സ്കൂട്ടിയിൽ നിന്നും ഒരു കിലോ 250 ഗ്രാം കഞ്ചാവ് പൊതി കഴിഞ്ഞ വർഷം മെയ് 29 നാണ് എക്സൈസ് സംഘം കണ്ടെടുത്. എന്നാൽ സംഭവത്തിൽ എക്സൈസ് സംഘത്തിന് തോന്നിയ ചില സംശയം മൂലം പ്രതിയെ അറസ്റ്റ് ചെയ്തില്ല. തുടർന്ന്‌ എക്സൈസിന് രഹസ്യ വിവരം നൽകിയ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

പ്രതികളുടെ ബന്ധുവായ വൈദികൻ ജോസഫിന്റെ മകനെ സെമിനാരിയിൽ വച്ച് പീഡിപ്പിച്ചതായുള്ള പരാതിയിൽ വൈദികൻ നിയമ നടപടി നേരിടുന്നുണ്ട്. ഈ വൈരാഗ്യമാണ് ജോസഫിനെ കുടുക്കാനാണ് കഞ്ചാവ് പൊതികൾ വാഹനത്തിൽ വച്ചതെന്ന് പ്രതികൾ എക്സൈസ് സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ തളിപ്പറമ്പ് കോടതി 2 ആഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു.

സെമിനാരി വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന ജെയിംസിനെതിരെ രംഗത്ത് വന്നയാളായിരുന്നു ജോസഫ്. നാരദ ന്യൂസാണ് ഈ വാർത്ത പുറത്തു കൊണ്ട് വന്നത്. പീഡന സംഭവം ഒതുക്കിത്തീര്‍ക്കാനായി വൈദികന്‍ 10 ലക്ഷം രൂപ വരെ വിദ്യാര്‍ത്ഥിക്ക് വാഗ്ദാനം നല്‍കിയതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം നിരസിച്ച് കേസുമായി മുന്നോട്ടു പോകാനാണ് വിദ്യാര്‍ത്ഥിയും കുടുംബവും തീരുമാനിച്ചത്. കഠാര കഴുത്തില്‍ വെച്ചു പോലും വൈദികന്‍ പീഡിപ്പിച്ചതായി ഈ വിദ്യാര്‍ത്ഥി പരാതിപ്പെട്ടിരുന്നു.


Read More >>