എബിവിപിയുടെ കൊടി ഊരിയെറിഞ്ഞ് എംജി കോളേജില്‍ എസ്എഫ്‌ഐ കൊടി ഉയര്‍ത്തി: സംഘര്‍ഷം രൂക്ഷം

എബിവിപിയിലെ 10 മുന്‍നിര പ്രവര്‍ത്തകര്‍ രാജിവെച്ച് എസ്എഫ്‌ഐയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ സാധ്യമായത്. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത 25 വിദ്യാര്‍ത്ഥികളുടെ വീടിനു നേരെ ആക്രമണവും ഭീഷണിയുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി കോളേജിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കോളേജില്‍ എത്തുന്നതിനു മുന്‍പായി തടയുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്.

എബിവിപിയുടെ കൊടി ഊരിയെറിഞ്ഞ് എംജി കോളേജില്‍ എസ്എഫ്‌ഐ കൊടി ഉയര്‍ത്തി: സംഘര്‍ഷം രൂക്ഷം

തിരുവന്തപുരം എംജി കോളജിൽ എബിവിപിയുടെ കൊടി താഴ്ത്തി എസ് എഫ് ആ കൊടി ഉയർത്തി. എബിവിപി കുത്തകയായി കൈവശം വെച്ചിരിക്കുന്ന കോളജിൽ 18 വർഷത്തിനിടെ ആദ്യമായാണ് ഇന്നലെ എസ് എഫ് ഐ യൂണിറ്റ് ഉണ്ടാക്കുന്നത്. കോളേജിനു മുന്നിലെ കൂറ്റന്‍ മരത്തിനു മുകളിലെ എബിവിപി കൊടി നീക്കം ചെയ്താണ് എസ്എഫ്‌ഐ കൊടി ഉയര്‍ത്തിയത്. എബിവിപിയിലെ 10 മുന്‍നിര പ്രവര്‍ത്തകര്‍ രാജിവെച്ച് എസ്എഫ്‌ഐയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ സാധ്യമായത്. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത 25 വിദ്യാര്‍ത്ഥികളുടെ വീടിനു നേരെ ആക്രമണവും ഭീഷണിയുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി കോളേജിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കോളേജില്‍ എത്തുന്നതിനു മുന്‍പായി തടയുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. എന്നാല്‍ പൊലീസിനു മുന്‍പേ എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് തടയുകയും കല്ലേറ് നടത്തുകയുമായിരുന്നു. ഇരു വിഭാഗങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചു. റോഡില്‍ പരസ്പരം സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. തുടര്‍ന്നാണ് എബിവിപിക്കാര്‍ പിന്‍മാറിയത്.ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നും മാര്‍ച്ചിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ എബിവിപി പ്രവര്‍ത്തകര്‍ പിന്‍മാറി. ഇതോടെ കോളേജിന് മുന്‍വശത്തെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മരത്തിനു മുകളില്‍ കയറി എബിവിപിയുടെ കൊടി നീക്കം ചെയ്ത് എസ്എഫ്‌ഐ കൊടി ഉയര്‍ത്തുകയായിരുന്നു.

ഒരു പതിറ്റാണ്ടിലധികമായി കോളേജില്‍ എസ്എഫ്‌ഐയടക്കമുള്ള സംഘടനകള്‍ക്ക് കോളേജില്‍ വിലക്കാണ്.

എസ്എഫ്‌ഐ നേതൃത്വത്തില്‍ യൂണിയന്‍ ഭരിച്ചിരുന്ന കോളേജാണിത്. അക്കാലത്ത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 18 വര്‍ഷം മുന്‍പ് എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്തിയ ശേഷമാണ് എബിവിപി കോളേജില്‍ ഏകാധിപത്യ ഭരണം തുടങ്ങിയത്. തൊട്ടപ്പുറത്തുള്ള യൂണിവേഴ്‌സിറ്റി കോളേജിലും സമാന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. അവിടെ എസ്എഫ്‌ഐയ്ക്കു മാത്രമാണ് സംഘടനാ സ്വാതന്ത്ര്യമുള്ളത്


Read More >>