കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയിൽ പെൺകുട്ടികൾക്കെതിരേ എബിവിപി ചുവരെഴുത്ത്; പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകയെ മർദിച്ചു

പെൺകുട്ടികളുടെ വിശ്രമമുറിയിൽ എസ്എഫ്ഐ പ്രവർത്തകരായ പെൺകുട്ടികളെ അധിക്ഷേപിച്ചുകൊണ്ടു എബിവിപി പ്രവർത്തകർ ചുവരെഴുത്ത് നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പെൺകുട്ടികൾ നടത്തിയ പ്രകടനത്തിന് നേരെയാണ് എബിവിപിയുടെ അക്രമം ഉണ്ടായത്.

കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയിൽ പെൺകുട്ടികൾക്കെതിരേ എബിവിപി ചുവരെഴുത്ത്; പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകയെ മർദിച്ചു

കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ എബിവിപി അക്രമം. പെൺകുട്ടികൾക്ക് നേരെയാണ് അക്രമം നടന്നത്. അക്രമത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തക മടിക്കൈ സ്വദേശി ജസ്‌നയെ ഗുരുതരപരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം പെൺകുട്ടികളുടെ വിശ്രമമുറിയിൽ എസ്എഫ്ഐ പ്രവർത്തകരായ പെൺകുട്ടികളെ അധിക്ഷേപിച്ചുകൊണ്ടു എബിവിപി പ്രവർത്തകർ ചുവരെഴുത്ത് നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പെൺകുട്ടികൾ നടത്തിയ പ്രകടനത്തിന് നേരെയാണ് എബിവിപിയുടെ അക്രമം ഉണ്ടായത്. പ്രകടനത്തിന് മുദ്രാവാക്യം വിളിച്ചുകൊടുത്ത ജസ്‌നയെ തള്ളിയിടുകയും മർദിക്കുകയുമായിരുന്നു.


പോളിയൂണിയൻ തിരഞ്ഞെടുപ്പിൽ എല്ലാസീറ്റിലും എസ്എഫ്ഐ വിജയിച്ചശേഷം നിരവധി തവണ എബിവിപി അക്രമം നടന്നിരുന്നു. ജെസ്നയ്ക്ക് നേരെ അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കാഞ്ഞങ്ങാട് നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.

Read More >>