കണ്ണൂരിൽ എബിവിപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; നാളെ ബിജെപിയുടെ ജില്ലാ ഹർത്താൽ

ബൈക്കിൽ വന്ന ശ്യാം പ്രസാദിനെ പിൻതുടർന്നു കാറിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമിച്ചത്. തലശ്ശേരി– കൊട്ടിയൂർ റോഡിൽ കൊമ്മേരി ഗവ. ആടു വളർത്തു കേന്ദ്രത്തിനു സമീപത്തുവച്ചാണ് അക്രമം നടന്നത്. വെട്ടു കൊണ്ട് ഓടിയ ശ്യാംപ്രസാദ് സമീപത്തെ വീട്ടിൽ കയറാൻ ശ്രമിച്ചപ്പോൾ വരാന്തയിൽ വച്ച് മാരകമായി വെട്ടുകയായിരുന്നു.

കണ്ണൂരിൽ എബിവിപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; നാളെ ബിജെപിയുടെ ജില്ലാ ഹർത്താൽ

കണ്ണൂർ പേരാവൂർ ഗവ. ഐടിഐ വിദ്യാർഥി എബിവിപി പ്രവർത്തകൻ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാംപ്രസാദ് വെട്ടേറ്റു മരിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ കണ്ണൂർ ജില്ലയിൽ നാളെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകൾ, പാൽ, പത്രം എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മട്ടന്നൂർ - ഇരിട്ടി മേഖലയിൽ പൊലീസ് കനത്ത ജാഗ്രതയിലാണ്.

ബൈക്കിൽ വന്ന ശ്യാം പ്രസാദിനെ പിൻതുടർന്നു കാറിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമിച്ചത്. തലശ്ശേരി– കൊട്ടിയൂർ റോഡിൽ കൊമ്മേരി ഗവ. ആടു വളർത്തു കേന്ദ്രത്തിനു സമീപത്തുവച്ചാണ് അക്രമം നടന്നത്. വെട്ടു കൊണ്ട് ഓടിയ ശ്യാംപ്രസാദ് സമീപത്തെ വീട്ടിൽ കയറാൻ ശ്രമിച്ചപ്പോൾ വരാന്തയിൽ വച്ച് മാരകമായി വെട്ടുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.

ശ്യാം പ്രസാദ് വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ തലപ്പുഴ എസ്‌ഐയും സംഘവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Story by
Read More >>