സമയം പാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങും; സംസ്ഥാനത്ത് ഇനി ആധാര്‍ അധിഷ്ഠിത പഞ്ചിങ്

മൂന്ന് ദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകി എത്തുകയോ, നേരത്തെ പോകുകയോ ചെയ്താല്‍ ഒരു ദിവസം അവധിയായി രേഖപെടുത്തുന്ന രീതിയിലാണ് പഞ്ചിങ് ക്രമികരിക്കുക

സമയം പാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങും; സംസ്ഥാനത്ത് ഇനി ആധാര്‍ അധിഷ്ഠിത പഞ്ചിങ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ആധാര്‍ ഉപയോഗിച്ചുള്ള പഞ്ചിങ് നടപ്പാക്കുന്നു. ജീവനകാര്‍ വൈകിയെത്തുന്നത് കണ്ടെതാനും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വേറെ ഓഫീസില്‍ പോകുന്ന ജീവനകാര്‍ക്ക് അവിടെ ഹാജാര്‍ രേഖപ്പെടുത്താനും കഴിയുന്ന രീതിയിലാണ് പഞ്ചിങ് നടപ്പാക്കുന്നത്.

വിശദ്ധമായ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ നാഷ്ണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റിനോട് സംസ്ഥാന ഐടി വകുപ്പ് ആവശ്യപ്പെട്ടു. കെല്‍ട്രോണ്‍ വഴിയാണ് വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീന്‍ വാങ്ങുക. സെക്രട്ടേറിയറ്റിലാണ് പദ്ധതിയുടെ ആദ്യം ഘട്ടം നടപ്പാക്കുക. 5250 ജീവനകാരാണ് ഇവിടെയുള്ളത്.

നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോളിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഇതിന്റെ ഉപയോഗം പരിമിധമാണ്. ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ശബളവിതരണത്തിനായി ഉപയോഗിക്കുന്ന സ്പാര്‍ക്ക് സോഫ്റ്റ് വയറുമായി ബന്ധിപ്പിക്കാതത്തിനാല്‍ സമയക്രമം പാലിക്കാതെയിരിക്കുന്നവരെ പിടിക്കാന്‍ കഴിയുന്നില്ല. നിലവില്‍ ഹാജര്‍ നോക്കുന്നത് രജിസ്റ്ററിലെ ഒപ്പ് നോക്കിയാണ്. മേലുദ്യോഗസ്ഥന്റെ സഹായമുണ്ടെങ്കില്‍ വൈകിയെത്തിയാലും ഒപ്പിടാന്‍ കഴിയും. സ്പാര്‍ക്കുമായി ആധാര്‍ അധിഷ്ഠിത പഞ്ചിങ് നടപ്പാക്കിയാല്‍ ഇതിന് കഴിയില്ല. മൂന്ന് ദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകി എത്തുകയോ, നേരത്തെ പോകുകയോ ചെയ്താല്‍ ഒരു ദിവസം അവധിയായി രേഖപെടുത്തുന്ന രീതിയിലാണ് പഞ്ചിങ് ക്രമികരിക്കുക.

Read More >>