സംസ്ഥാനപാതകള്‍ ജില്ലാ പാതകളാകും, പാലക്കാട് 54 കള്ളുഷാപ്പുകളും മൂന്ന് ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കും.

സംസ്ഥാനപാതകള്‍ ജില്ലാ പാതകള്‍ ആണെന്ന് സ്ഥാപിക്കാനുള്ള വിവരാവാകാശ രേഖകളുടെ ബലത്തിലാണ് പൂട്ടിയ കള്ള് ഷാപ്പുകളും മദ്യശാലകളും തുറക്കാന്‍ നീക്കം നടക്കുന്നത്. ഇതിനുള്ള അപേക്ഷകള്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പരിഗണനയിലാണ്.

സംസ്ഥാനപാതകള്‍ ജില്ലാ പാതകളാകും, പാലക്കാട് 54 കള്ളുഷാപ്പുകളും മൂന്ന് ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കും.

പുതിയ മദ്യനയം അടുത്ത മാസം മുപ്പതിന് പ്രഖ്യാപിക്കാനിരിക്കെ പാലക്കാട് ജില്ലയില്‍ പൂട്ടികിടക്കുന്ന പരമാവധി കള്ളുഷാപ്പുകള്‍ തുറക്കാന്‍ നീക്കം. 54 കള്ളുഷാപ്പുകളും മൂന്ന് ബിയര്‍- വൈന്‍ പാര്‍ലറുകളും ഒരു സര്‍ക്കാര്‍ മദ്യശാലയും വരും ദിവസങ്ങളില്‍ തുറക്കും. സംസ്ഥാനപാതകള്‍ ജില്ലാ പാതകള്‍ ആണെന്ന് സ്ഥാപിക്കാനുള്ള വിവരാവാകാശ രേഖകളുടെ ബലത്തിലാണ് പൂട്ടിയ കള്ള് ഷാപ്പുകളും മദ്യശാലകളും തുറക്കാന്‍ നീക്കം നടക്കുന്നത്. ഇതിനുള്ള അപേക്ഷകള്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പരിഗണനയിലാണ്.

ചിറ്റൂര്‍ റെയ്ഞ്ചിൽ 36 കള്ള് ഷാപ്പുകളാണ് തുറക്കുന്നത്. പാലക്കാട് 13 ഉം കൊല്ലങ്കോട് 5 ഉം കള്ള് ഷാപ്പുകളും തുറക്കും. ഇതോടൊപ്പം ചിറ്റൂരിലെ ഒരു സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലയും ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിലെ മൂന്ന് ബിയര്‍ വൈന്‍ പാര്‍ലറുകളും തുറന്നു പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ്.

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് 500 മീറ്റര്‍ വിട്ടുമാറിയാവണം മദ്യശാലകള്‍ എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പൂട്ടിയ കള്ളുഷാപ്പുകളും മദ്യശാലകളും തുറക്കാനാണു സത്വര നീക്കം. നേരത്തെ സംസ്ഥാന പാതകളെന്ന പരിഗണനയില്‍ ഉണ്ടായിരുന്ന റോഡുകള്‍, റോഡിന്റെ നിര്‍മാണം, മാനദണ്ഡം, തുടങ്ങിയ കാര്യങ്ങള്‍ വെച്ച് ജില്ലാ പാതകളാക്കി പുനര്‍നാമകരണം ചെയ്താണ് മദ്യശാലകള്‍ കള്ള്ഷാപ്പുകളും മദ്യശാലയും മറ്റും തുറക്കുന്നത്.

നാട്ടുകല്‍- വേലന്താവളം, ആലത്തൂര്‍- മേട്ടുപ്പാളയം, മേട്ടുപ്പാളയം- മീനാക്ഷിപ്പുരം, മേട്ടുപ്പാളയം- നാട്ടുകല്‍ റോഡുകളാണ് ജില്ലാ പാതകളാക്കി മാറുന്നത്.