കണ്ണൂരില്‍ മൂന്ന് വയസുകാരിയായ ആദിവാസി ബാലികയെ 15കാരന്‍ പീഡിപ്പിച്ചു

മാതൃസഹോദരനായ പത്താം ക്ലാസ്‌വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂരില്‍ മൂന്ന് വയസുകാരിയായ ആദിവാസി ബാലികയെ 15കാരന്‍ പീഡിപ്പിച്ചു

കണ്ണൂരില്‍ മൂന്ന് വയസുകാരിയായ ആദിവാസി ബാലികയെ 15കാരനായ അമ്മാവന്‍ പീഡിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ കണിച്ചാറിനടുത്ത് അണുങ്ങോട് ആദിവാസി കോളനിയിലാണ് സംഭവം. പീഡനത്തിനിരയായ കുട്ടി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ഇന്ന് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് കേളകം പോലീസ് പറഞ്ഞു.

മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്. പീഡനത്തിനിരയായ ബാലികയെ മാതാപിതാക്കള്‍ ചികിത്സയ്ക്കായി പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.Read More >>