25 യുഎപിഎ കേസുകൾ റദ്ദാക്കാൻ തീരുമാനം; പിൻവലിക്കുന്നത് പിണറായി സർക്കാർ ചുമത്തിയ കേസുകൾ

ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി, പൊലീസിന്റെ നിയമോപദേശകന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് കേസുകള്‍ പുനഃപരിശോധിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ചുമത്തിയ 26 യുഎപിഎ കേസുകളില്‍ 25 എണ്ണം റദ്ദാക്കാന്‍ തീരുമാനം.

25 യുഎപിഎ കേസുകൾ റദ്ദാക്കാൻ തീരുമാനം; പിൻവലിക്കുന്നത് പിണറായി സർക്കാർ ചുമത്തിയ കേസുകൾ

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ചുമത്തിയ 26 യുഎപിഎ കേസുകളില്‍ 25 എണ്ണം റദ്ദാക്കാന്‍ തീരുമാനം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത 162 കേസുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതില്‍ 120 കേസുകളില്‍ കുറ്റ പത്രം സമര്‍പ്പിച്ചു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി, പൊലീസിന്റെ നിയമോപദേശകന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് കേസുകള്‍ പുനഃപരിശോധിച്ചത്. നിയമസഭയിൽ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്.

26 എണ്ണത്തിലാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം യുഎപിഎ ചുമത്തിയത്. ഇതില്‍ ഒന്നൊഴികെയുള്ള കേസുകളിലെ യുഎപിഎ പിന്‍വലിക്കാനാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്കുപോയ കാസര്‍കോട് സ്വദേശികള്‍ക്കെതിരെ ചുമത്തിയ കേസിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കമല്‍ സി ചവറയ്‌ക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ലെന്ന് ഇന്നലെ ഡിജിപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നദീറിനെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറളം ഫാമില്‍ ആദിവാസികളെ ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് ലഘുലേഖയായ കാട്ടുതീ വിതരണം ചെയ്‌തെന്നാരോപിച്ചാണ് പൊതു പ്രവര്‍ത്തകനായ നദീറിനെതിരെ യുഎപിഎ ചുമത്തിയത്.

Read More >>