കോഴിക്കോട് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

വടകര താഴെയങ്ങാടി സ്വദേശികളും കൊയിലാണ്ടി മര്‍കസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായ നഹ്റിന്‍ (7). ആദില്‍ (5) എന്നിവരാണു മരിച്ചത്. രണ്ടുപേര്‍ക്കു പരിക്കേറ്റു. കോഴിക്കോട് തിക്കോടി പാലൂരിലാണ് അപകടം.

കോഴിക്കോട് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോഴിക്കോട് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. വടകര താഴെയങ്ങാടി സ്വദേശികളും കൊയിലാണ്ടി മര്‍കസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായ നഹ്റിന്‍ (7). ആദില്‍ (5) എന്നിവരാണു മരിച്ചത്. രണ്ടുപേര്‍ക്കു പരിക്കേറ്റു. കോഴിക്കോട് തിക്കോടി പാലൂരിലാണ് അപകടം.

മുക്കം ക്രഷറില്‍ നിന്നു വരികയായിരുന്ന ടിപ്പര്‍ ലോറിയും കൊയിലാണ്ടി കൊല്ലം ഭാഗത്തേക്കു പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ചതോടെ കാറിനു മുകളിലേക്ക് ടിപ്പര്‍ ലോറി മറിയുകയായിരുന്നു. അമിത വേഗതയിലായിരുന്ന ടിപ്പര്‍ വന്നു കാറിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അപകടം നടന്ന ഉടനെ കാറിലുണ്ടായിരുന്നവരെ കൊയിലാണ്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും രണ്ടു കുട്ടികളും മരിക്കുകയായിരുന്നു. കുട്ടികളോടൊപ്പം കാറിലുണ്ടായിരുന്ന മാതാവിനും സഹോദരനുമാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read More >>