വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 180 പേർ തീരദേശ സേനയിലേക്ക്

ഓഖി ദുരന്ത ബാധിതരുടെ ആശ്രിതര്‍ക്കടക്കമുള്ളവര്‍ക്കാണ് തീരദേശ സേനയില്‍ നിയമനം നല്‍കുന്നത്.

വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 180 പേർ തീരദേശ സേനയിലേക്ക്

ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാ​ഗമായി തീരദേശ ജനതയ്ക്ക് നൽകിയ ഒരു വാ​ഗ്ദാനം കൂടി പാലിച്ച് സർക്കാർ. ഓഖി ദുരന്തത്തിന് ഇരയായവരുടെ ആശ്രിതർ അടക്കമുള്ളവർക്ക് തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്‍ഡന്മാരായി നിയമനം നല്‍കുമെന്ന വാഗ്ദാനമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 പേര്‍ക്ക് നിയമന ഉത്തരവ് ഇന്ന് കൈമാറും.

മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓഖി ദുരന്ത ബാധിതരുടെ ആശ്രിതര്‍ക്കടക്കമുള്ളവര്‍ക്കാണ് തീരദേശ സേനയില്‍ നിയമനം നല്‍കുന്നത്. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനടക്കം ഇവരെ നിയോഗിക്കും. നിയമനം ലഭിച്ചവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവര്‍ സേനയില്‍ പ്രവര്‍ത്തനം തുടങ്ങുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More >>