ഓഖി: 180 മത്സ്യത്തൊഴിലാളികളെ ലക്ഷദീപിൽ നിന്ന് രക്ഷപ്പെടുത്തി

ഓഖി ദുരന്തത്തേത്തുടര്‍ന്ന് കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ നാവിക സേനയുടെ 12 കപ്പലുകള്‍ ഒമ്പതാം ദിവസമായ ഇന്നും രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ഓഖി: 180 മത്സ്യത്തൊഴിലാളികളെ ലക്ഷദീപിൽ നിന്ന് രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റില്‍ കാണാതായ 180 മത്സ്യത്തൊഴിലാളികളെ ലക്ഷദീപില്‍ നിന്ന് രക്ഷപ്പെടുത്തി. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി എന്ന കപ്പല്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. 17 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നത്. ഇവരെ കൊച്ചിയിലെത്തിച്ചു. കണ്ടെത്തിയ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഓഖി ദുരന്തത്തെ തുടര്‍ന്ന് കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ നാവിക സേനയുടെ 12 കപ്പലുകള്‍ ഒമ്പതാം ദിവസമായ ഇന്നും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ആറെണ്ണം കേരള തീരത്തും ആറെണ്ണം ലക്ഷദ്വീപ് തീരത്തുമാണുള്ളത്. എന്‍എസ്എസ് കല്‍പ്പേനി ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിലാണ്. കൂടാതെ ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും നേവി കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ 5 ബോട്ടുകളും നാവികസേനയുടെ 4 ഹെലിക്കോപ്റ്ററുകളും കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും കേരള തീരത്തിന്റെ 200 നോട്ടിക്കല്‍ മൈല്‍ അകലെവരെ ഇന്നും തിരച്ചില്‍ തുടരും.

ഇനിയും എത്ര മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുനെന്ന് ആരോപിച്ചു തീരദേശ മേഖല വലിയ പ്രതിഷേധത്തിലാണ്.

Read More >>