ആഗോള സമ്പന്നപ്പട്ടികയില്‍ ഇടംനേടി പത്തു മലയാളികള്‍

ഫോബ്‌സ് മാസിക പുറത്തുവിട്ട 2017 ലെ ആഗോള സമ്പന്നപ്പട്ടികയില്‍ മലയാളി ശതകോടീശ്വരന്മാരില്‍ ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി ഒന്നാംസ്ഥാനം നിലനിര്‍ത്തി. 450 കോടി ഡോളറാണ് [30,600 കോടി രൂപ] യൂസഫലിയുടെ ആസ്തി.

ആഗോള സമ്പന്നപ്പട്ടികയില്‍ ഇടംനേടി പത്തു മലയാളികള്‍

ഫോബ്‌സ് മാസിക പുറത്തുവിട്ട 2017 ലെ ആഗോള സമ്പന്നപ്പട്ടികയില്‍ പത്തു മലയാളികള്‍ ഇടംതേടി. മലയാളി ശതകോടീശ്വരന്മാരില്‍ ലുലുഗ്രൂപ്പ് മേധാവി എം എ യൂസഫലി ഒന്നാംസ്ഥാനം നിലനിര്‍ത്തി. ആഗോളാടിസ്ഥാനത്തില്‍ 367 ാം സ്ഥാനമാണ് യൂസഫലിക്ക്. ഇന്ത്യക്കാരില്‍ 18 ാം സ്ഥാനവും. 450 കോടി ഡോളറാണ് [ 30,600 കോടി രൂപ ] യൂസഫലിയുടെ ആസ്തി.

ആര്‍പി ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് മലയാളികളില്‍ രണ്ടാംസ്ഥാനത്ത്. ആസ്തി 350 കോടി ഡോളര്‍ [ 23,800 കോടി രൂപ ]. ആഗോളാടിസ്ഥാനത്തില്‍ 544 ആം സ്ഥാനത്താണ് രവി പിള്ള. ജെംസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ മേധാവിയായ സണ്ണി വര്‍ക്കിയാണ് മൂന്നാംസ്ഥാനത്ത്. 190 കോടി ഡോളറാണ് ആസ്തി [ 12,290 കോടി രൂപ ].ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ശോഭ ഗ്രൂപ്പ് മേധാവി പി എന്‍ സി മേനോന്‍ എന്നിവരാണ് അടുത്ത സ്ഥാനം പങ്കിടുന്നത്. മൂവര്‍ക്കും ആസ്തി 160 കോടി ഡോളര്‍ വീതം [ 10,880 കോടി രൂപ ].

തൊട്ടടുത്ത സ്ഥാനത്ത് കല്യാണ്‍ ജ്വല്ലേഴ്‌സ് മേധാവി ടി എസ് കല്യാണരാമനാണ്. ആസ്തി 140 കോടി ഡോളര്‍ [9520 കോടി രൂപ ]. വിപിഎസ് ഹെല്‍ത്ത് കെയര്‍ മേധാവി ഡോ. ഷംഷീര്‍ വയലില്‍ [130 കോടി ഡോളര്‍- 8840 കോടി രൂപ], ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ [ 110 കോടി ഡോളര്‍- 7480 കോടി രൂപ], ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ മേധാവി ഡോ. ആസാദ് മൂപ്പന്‍ [100 കോടി ഡോളര്‍- 6800 കോടി രൂപ ] എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍.

Read More >>