ഹിന്ദു മതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ യോ​ഗാ കേന്ദ്രത്തിൽ പാട്ട് വച്ച് മർദ്ദനം: ശാരീരിക പീഡനത്തിലൂടെ ഘർവാപസി നടത്തുന്ന കേന്ദ്രത്തെക്കുറിച്ച് യുവതി നാരദയോട്

തൃപ്പുണിത്തുറ യോ​ഗ സെന്ററിൽ കൗൺസിലിങിന്റെ പേരിൽ ഘർവാപസി നടത്താനായി ക്രൂരമായ പീഡനമാണ് നടക്കുന്നത്. കൊച്ചിയിൽ ഇവർക്ക് നിരവധിയായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്

ഹിന്ദു മതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ യോ​ഗാ കേന്ദ്രത്തിൽ പാട്ട് വച്ച് മർദ്ദനം: ശാരീരിക പീഡനത്തിലൂടെ ഘർവാപസി നടത്തുന്ന കേന്ദ്രത്തെക്കുറിച്ച് യുവതി നാരദയോട്

തൃപ്പുണിത്തുറ യോ​ഗ കേന്ദ്രത്തിൽ ഇതരമതസ്ഥരെ വിവാഹം കഴിക്കുന്ന ഹിന്ദു യുവതികളെ കെട്ടിയിട്ട് മർദ്ദിച്ചാണ് ഘർവാപസി നടത്താൻ ശ്രമിക്കുന്നതെന്ന് ഇവിടെ ശാരീരിക പീഡനത്തിന് ഇരയായ യുവതി നാരദ ന്യൂസിനോട് വെളിപ്പെടുത്തി. മറ്റു മതങ്ങളെല്ലാം മോശമാണെന്നെല്ലാം ഇവിടെ ക്ലാസെടുക്കുന്നുണ്ട്. ഇവിടെ പുറത്ത് നിന്ന് ക്ലാസെടുക്കാൻ ആളുകൾ വരുന്നുണ്ടെന്നും ഇവർ ആരാണെന്ന് പലപ്പോഴും വെളിപ്പെടുത്താറില്ല. ഖുറാനിലെയും ബെെബിളിലെയും ചില ഭാ​ഗങ്ങൾ ഇവർ അടയാളപ്പെടുത്തിയിട്ടുണ്ടാവും. ഇത് വായിക്കാൻ പറയുകയും ഇതെല്ലാം വളരെ മോശമാണെന്ന തരത്തിൽ ക്ലാസെടുക്കുകയുമാണ് ഇവിടെ ചെയ്യുന്നത്- യുവതി പറഞ്ഞു.

കൗൺസിലിങിനായി ഇവിടെ വരുന്നവർ നേരിടുന്നത് ഭീകര മർദ്ദനമാണ്. അന്യമതസ്ഥരുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കാൻ തയ്യാറാവാതെയിരുന്നാൽ കൗൺസിലിങ് എന്ന പേരിൽ നടക്കുന്നത് ക്രൂരമായ മർദ്ദനമാണ്. മുസ്ലീമാണെങ്കിൽ തട്ടം എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടും. ഇതിന് തയ്യാറാവാതെയിരിക്കുമ്പോൾ ബലം പ്രയോ​ഗിച്ച് സ്ഥാപനത്തിലെ ജീവിനക്കാർ തട്ടം മാറ്റാൻ ശ്രമിക്കും. ഇതിനെ തടയാൻ ശ്രമിച്ചാൽ കെട്ടിയിട്ട് തല്ലുകയുയാണ് ചെയ്യുന്നതെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. കെെ ഉപയോ​ഗിച്ച് അടിയ്ക്കുയും ചവിട്ടുകയുമൊക്കെയാണ് ചെയ്യുന്നത്. പലപ്പോഴും മർദ്ദനം ശാരീരിക പീഡനത്തിലേയ്ക്കും വഴിമാറുന്നുണ്ട്. ഇവിടെ എത്തിയാൽ ഹിന്ദു മതത്തിലേയ്ക്ക് തിരിച്ച് പോവാതെ ഇവിടെ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയുമില്ല. അത്രയും ഭീകരമായാണ് മർദ്ദിക്കുന്നതെന്നും യുവതി പറഞ്ഞു.

ഇപ്പോൾ ഹിന്ദു മതത്തിലേയ്ക്ക് തിരിച്ചു പോവുകയാണെന്ന് പറഞ്ഞ ആതിര താൻ വന്ന ദിവസം തന്നെയാണ് ഇവിടെ എത്തിയത്. ആതിര എത്തിയപ്പോൾ തട്ടമിട്ടാണ് വന്നത്. എന്നാൽ അവിടെ എത്തിയ ഉടൻ തട്ടം എടുത്ത് മാറ്റാൻ ഇവർ ആവശ്യപ്പെട്ടു. അതിന് തയ്യാറാവാതെയിരുന്നതിനെ തുടർന്ന് ഇവർ നിർബന്ധിപ്പിച്ച് തട്ടം മാറ്റുകയും ചന്ദന കുറി തൊടുകയും ചെയ്തു. ഇങ്ങനെ ആതിരയ്ക്ക് നേരെ ബലം പ്രയോ​ഗിച്ച് തട്ടം മാറ്റുകയും കുറി തൊടിയിപ്പിക്കുകയും ചെയ്യുമ്പോൾ അവരുടെ മതാപിതാക്കൾ ഒപ്പമുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. തന്റെ കണ്ണ് മുമ്പിൽ വച്ച് നിരവതി പേരെയാണ് കൗൺസിലിങ്ങിന്റെ പേരിൽ മർദ്ദിച്ചതെന്ന് യുവതി പറഞ്ഞു. താൻ കല്യാണം കഴിച്ച ക്രിസ്ത്യൻ യുവാവിനെ ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞപ്പോൾ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് പോലും ഇവർ എടുത്ത വീഡിയോ തന്നെ കാണിച്ചു. എല്ലാ സ്ഥലത്തും തങ്ങൾക്ക് പ്രവർത്തകരുണ്ട്. ഭർത്താവിനെ ഉപേക്ഷിച്ച് ഹിന്ദു മതത്തിലേയ്ക്ക മടങ്ങി വന്നില്ലെങ്കിൽ ഭർത്താവിനെ കൊല്ലുമെന്നാണ് ഇവർ ഭീഷണിപ്പെടുത്തിയതെന്നും യുവതി നാരദ ന്യൂസിനോട് പറഞ്ഞു.

തൃപ്പുണിത്തുറ യോ​ഗ സെന്ററിൽ കൗൺസിലിങിന്റെ പേരിൽ ഘർവാപസി നടത്താനായി ക്രൂരമായ പീഡനമാണ് നടക്കുന്നത്. കൊച്ചിയിൽ ഇവർക്ക് നിരവധിയായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ കൗൺസിലിങിനായി കൊണ്ട് വരുന്നവരെ ഇവരുടെ പല കേന്ദ്രങ്ങളിലായാണ് താമസിപ്പിക്കുന്നത്. ഇന്നലെ ഇവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് ആരെയും കണ്ടെത്താനായിട്ടില്ല. കേരളത്തിലുടനീളം ഇവർ ഇത്തരം മതമാറ്റ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികളെ മർദ്ദിക്കേണ്ടത് ആവശ്യമാണെന്ന് ആദ്യം കൗൺസിലിങിലൂടെ അവരെ ബോധ്യപ്പെടുത്തും.ആദ്യ ഘട്ടത്തിലെ പീഡനത്തിന് വീട്ടുകാർ സാക്ഷിയാവുമെങ്കിലും പീഡനം കടുക്കുമ്പോൾ രക്ഷിതാക്കളെ മാറ്റും. വേദന കൊണ്ട് കരയുമ്പോൾ പീഡന മുറിയിൽ പാട്ട് വെക്കുമെന്നും യുവതി പറയുന്നു. ഹിന്ദുമതത്തിലേയ്ക്ക് സ്വന്തം മക്കളെ തിരിച്ചു കൊണ്ട് വരാനായി രക്ഷിതാക്കളുടെ സമ്മതം പോലും വാങ്ങിയെടുത്താണ് പീഡനം.

Read More >>