കാടുകയറി മാവോവാദികള്‍ക്കായുള്ള തിരച്ചില്‍നടത്തേണ്ടതില്ലെന്ന് തണ്ടര്‍ ബോള്‍ട്ടിന് നിര്‍ദ്ദേശം

നിലമ്പൂര്‍ കരുളായി വനത്തില്‍ 2016 നവംമ്പര്‍ 24നു രണ്ട് മാവോ വാദികളെ തണ്ടര്‍ ബോള്‍ട്ട് കൊലപ്പെടുത്തിയിരുന്നു. ഇത് ഭരണമുന്നണിക്കകത്തുതന്നെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

കാടുകയറി മാവോവാദികള്‍ക്കായുള്ള തിരച്ചില്‍നടത്തേണ്ടതില്ലെന്ന് തണ്ടര്‍ ബോള്‍ട്ടിന് നിര്‍ദ്ദേശം

നിലമ്പൂര്‍ മേഖലയില്‍ കാടുകയറി മാവോവാദികള്‍ക്കായുള്ള തിരച്ചില്‍നടത്തേണ്ടതില്ലെന്ന് തണ്ടര്‍ ബോള്‍ട്ടിന് നിര്‍ദ്ദേശം. കാട്ടില്‍ കയറിയുള്ള തിരച്ചില്‍ കുറയ്ക്കാന്‍ ഉന്നതതലത്തില്‍നിന്നും തണ്ടര്‍ ബോള്‍ട്ടിന് നിര്‍ദ്ദേശം ലഭിച്ചതായാണ് അറിയുന്നത്.

ഉള്‍ക്കാടുകളില്‍ തിരച്ചില്‍ നടത്തുന്നത് ഒരുമാസമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നിലമ്പൂര്‍ കരുളായി വനത്തില്‍ 2016 നവംമ്പര്‍ 24നു രണ്ട് മാവോ വാദികളെ തണ്ടര്‍ ബോള്‍ട്ട് കൊലപ്പെടുത്തിയിരുന്നു. ഇത് ഭരണമുന്നണിക്കകത്തുതന്നെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

വിവാദമായേക്കാവുന്ന സേനാ നീക്കങ്ങള്‍ ഒഴിവാക്കാനാണു കമാന്‍ഡോകള്‍ക്ക് നിര്‍ദേശം. ആദിവാസികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനും നിര്‍ദ്ദേശമുണ്ട്.

കൊല്ലപ്പെട്ട കുപ്പുദേവ രാജിന്റെയും അജിതയുടേയും ശരീരത്തില്‍നിന്നും 26 വെടിയുണ്ടകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെടുത്തിരുന്നു. കുപ്പു ദേവരാജിന് പിന്നില്‍നിന്നായിരുന്നു വെടിയേറ്റത്. ഇത് പോലീസ് നടപടിയെ സംശയത്തിലാഴ്ത്തി.

Read More >>