കർണാടകയിൽ നിന്നും മണല്‍ക്കടത്ത്‌ വ്യാപകമാവുന്നു; കാസർഗോഡ് മൂന്നു ലോറികൾ പിടിയിൽ; 14 ലോറികൾ പൊലീസിനെ വെട്ടിച്ചു കടന്നു

കടുത്ത പൊലീസ് നടപടികളാൽ മണൽ മാഫിയയുടെ പ്രവർത്തനം മന്ദീഭവിച്ചതോടെയാണ് നിര്മാണമേഖല അനധികൃത മണലിനായി കർണാടകത്തെ ആശ്രയിക്കാൻ തുടങ്ങിയത്. അന്തർസംസ്ഥാന മണല്‍ക്കടത്തിന് പിന്നിൽ അധോലോക ബന്ധമുള്ള മാഫിയകളാണ് പ്രവർത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍. വരുംദിനങ്ങളിലും മണൽവേട്ട കര്‍ശനമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്

കർണാടകയിൽ നിന്നും മണല്‍ക്കടത്ത്‌ വ്യാപകമാവുന്നു; കാസർഗോഡ് മൂന്നു ലോറികൾ പിടിയിൽ; 14 ലോറികൾ പൊലീസിനെ വെട്ടിച്ചു കടന്നു

കാസർഗോഡ് ജില്ലയിൽ മണൽ മാഫിയക്കെതിരെ പോലീസ് കർശന നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ കർണാടകയിൽ നിന്നും ജില്ലയിലേക്ക് മണല്‍ക്കടത്ത്‌ വ്യാപകമാവുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കർണാടക അതിർത്തി മുതൽ കാസർഗോഡ് വരെയുള്ള ഭാഗത്ത് പൊലീസ്‌ നടത്തിയ വ്യാപക തെരച്ചിലില്‍ യാതൊരു രേഖകളുമില്ലാത്ത മൂന്നു മണൽ ലോറികൾ പിടിച്ചെടുത്തു.

17 ലോറികൾ എത്തുന്നതായാണ് പൊലീസിന് ലഭിച്ച രഹസ്യവിവരം. പ്രധാനപാതകളിലെല്ലാം തെരച്ചിൽ ശക്തമാക്കിയതിനാൽ ബാക്കിയുള്ള 14 ലോറികൾ ഊടുവഴികളിലൂടെ കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.

കുമ്പളയിൽ നിന്ന് രണ്ടു ലോറികളും കറന്തക്കാട്ട് നിന്ന് ഒരു ലോറിയുമാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. കറന്തക്കാട്ട് നിന്നും ലോറി ഡ്രൈവർ ഉപ്പള സ്വാദേശി ബഷീറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

കടുത്ത പൊലീസ് നടപടികളാൽ മണൽ മാഫിയയുടെ പ്രവർത്തനം മന്ദീഭവിച്ചതോടെയാണ് നിര്മാണമേഖല അനധികൃത മണലിനായി കർണാടകത്തെ ആശ്രയിക്കാൻ തുടങ്ങിയത്. അന്തർസംസ്ഥാന മണല്‍ക്കടത്തിന് പിന്നിൽ അധോലോക ബന്ധമുള്ള മാഫിയകളാണ് പ്രവർത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍. വരുംദിനങ്ങളിലും മണൽവേട്ട കര്‍ശനമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Read More >>