ദളിതനായ ആനപ്പാപ്പാനെ ജാതി പറഞ്ഞ് ആക്രമിച്ച ആര്‍എസ്എസുകാര്‍ക്കെതിരെ കേസ്; 'ഇത് നായരുടെ ക്ഷേത്രക്കുളം, പട്ടികജാതിക്കാരെ കുളിക്കാൻ അനുവദിക്കില്ലെന്നു' ഭീഷണി

ആലപ്പുഴ അരുക്കുറ്റി പഞ്ചായത്തിലെ കാട്ടില്‍മഠം ലക്ഷം വീട്ടില്‍ സുജീന്ദ്രലാല്‍ എന്ന പ്രവീണിനെയാണ് ആര്‍എസ്എസ്സുകാര്‍ മര്‍ദ്ദിച്ചത്. ഇത് നായരുടെ അമ്പലമാണെന്നും അവര്‍ക്കുള്ള കുളമാണെന്നും പട്ടികജാതിക്കാരെ കുളിപ്പിക്കില്ലെന്നും പറഞ്ഞായിരുന്നു കയ്യേറ്റം.പൊലീസ് കേസെടുത്തു .

ദളിതനായ ആനപ്പാപ്പാനെ ജാതി പറഞ്ഞ് ആക്രമിച്ച ആര്‍എസ്എസുകാര്‍ക്കെതിരെ കേസ്; ഇത് നായരുടെ ക്ഷേത്രക്കുളം, പട്ടികജാതിക്കാരെ കുളിക്കാൻ അനുവദിക്കില്ലെന്നു ഭീഷണി

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ആനപ്പാപ്പാനായ ദളിത് യുവാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജാതി പറഞ്ഞു മര്‍ദ്ദിച്ചു. ആലപ്പുഴ അരുക്കുറ്റി പഞ്ചായത്തിലെ കാട്ടില്‍മഠം ലക്ഷംവീട്ടില്‍ സുജീന്ദ്രലാല്‍ എന്ന പ്രവീണിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ പ്രവീണ്‍ ചേര്‍ത്തല ഗവണ്‍മെന്റ് ആശപത്രിയില്‍ ചികിത്സയിലാണ്.

പാണാവള്ളി ഇടപ്പങ്ങഴി ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയപ്പോൾ പാണാവള്ളി സ്വദേശി ശാലു, തൈക്കാട്ടുശ്ശേരി സ്വദേശി വിഷ്ണു, ഉത്സവത്തിന് മൈക്കുസെറ്റ് നിയന്ത്രിച്ചിരുന്ന കുട്ടന്‍ എന്ന സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രവീണിനെ കയ്യേറ്റം ചെയ്തത്. ഇത് നായരുടെ അമ്പലമാണെന്നും അവര്‍ക്കുള്ള കുളമാണെന്നും പട്ടികജാതിക്കാരെ കുളിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു കയ്യേറ്റം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: സംഭവദിവസം രാവിലെ ആനയെ കാണാന്‍ വന്ന കുട്ടികളെ പ്രതികള്‍ കയ്യേറ്റം ചെയ്യുന്നത് പാപ്പാനായ പ്രവീണ്‍ തടസ്സപ്പെടുത്തിയിരുന്നു. പ്രവീണും പതികളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വൈകിട്ട് ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ചെന്നപ്പോഴാണ് മര്‍ദ്ദനമേറ്റത്.

പ്രവീണ്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.