മൂന്നാര്‍ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും; ഒഴിപ്പിക്കല്‍ താൽക്കാലികമായി നിര്‍ത്തിവെച്ചേക്കും ; തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രൻ

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കും. മതമേലധ്യക്ഷന്മാരുൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കും. അതേസമയം, തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

മൂന്നാര്‍ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും; ഒഴിപ്പിക്കല്‍ താൽക്കാലികമായി നിര്‍ത്തിവെച്ചേക്കും ; തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന്  കാനം രാജേന്ദ്രൻ

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ. മൂന്നാറിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വ്വകക്ഷി യോഗം വിളിക്കാനും അതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാനുമാണ് ധാരണയായത്.മതമേലധ്യക്ഷന്മാരുൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചായിരിക്കും സര്‍വ്വകക്ഷിയോഗം.മൂന്നാറിൽ മണ്ണുമാന്തിയന്ത്രത്തിന്റെ ഉപയോഗത്തിനു നിരോധനമേർപ്പെടുത്താനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.

സര്‍വ്വകക്ഷി യോഗത്തിന് ശേഷമായിരിക്കും ഒഴിപ്പിക്കല്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക.പാപ്പാത്തി ചോലയിലെ ഭൂമി കയ്യേറി സ്ഥാപിച്ചിരുന്ന കുരിശ് കഴിഞ്ഞ ദിവസം പൊളിച്ച സംഭവം വന്‍വിവാദമായ പശ്ചാത്തിലത്തിലാണ് ഒഴിപ്പിക്കല്‍ താൽക്കാലികമായി നിര്‍ത്തിക്കുന്നതിനെക്കുറിച്ചു യോഗംആലോചിച്ചത്. കുരിശ് നീക്കിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു.കുരിശ് പൊളിച്ചതിനെ രൂക്ഷമായ ഭാഷയില്‍ ഇന്നലെ തന്നെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നടപടിയെ ന്യായീകരിക്കുകയാണ് സിപിഐ ചെയ്തത്. ഇത് സിപിഐഎം-സിപിഐ വാക്‌പ്പോര് വീണ്ടും രൂക്ഷമാക്കി.

കുരിശ് പൊളിക്കേണ്ടിയിരുന്നില്ലെന്ന് എല്‍ഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെ അറിയിക്കാതെ കുരിശ് പൊളിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് സിപിഐയും ആവര്‍ത്തിച്ചു. നിയമപരമായാണ് ഒഴിപ്പിക്കല്‍ നടപടികളെന്ന് സിപിഐ ചൂണ്ടിക്കാട്ടി. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ വേണമെന്ന് സിപിഐ അഭിപ്രായപ്പെട്ടു. എന്നാൽ മൂന്നാര്‍ വിഷയത്തില്‍ പ്രശനം വഷളാക്കരുതെന്നും യോജിച്ചു മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും യോഗം ധാരണയിലെത്തുകയായിരുന്നു.

അതേസമയം, മൂന്നാര്‍ വിഷയത്തില്‍ ഇപ്പോഴും സിപിഐഎമ്മും സിപിഐയും രണ്ട് തട്ടിലാണ് എന്നാണു നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.വിഷയത്തിൽ തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.യോഗശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകണമെന്നതാണ് റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ നിലപാട്. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഈ നിലപാടിന് ഒപ്പമാണ് .എന്നാൽ,ഇടുക്കിയിലെ സിപിഐഎം നേതൃത്വം തുടക്കം മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് എതിരാണ്.