ചലച്ചിത്ര മേളയിലേക്ക് മലയാള ചിത്രങ്ങൾ തിരഞ്ഞെടുത്തതിൽ അപാകതയെന്ന് ആരോപണം; സെലക്ഷൻ കമ്മറ്റിയ്ക്ക് തെറ്റുപറ്റിയെന്ന് ഡെലി​ഗേറ്റുകൾ

സിനിമ തിരഞ്ഞെടുക്കുന്നതിൽ ജൂറിക്ക് തെറ്റ് പറ്റിയിരിക്കുന്നുക്കുന്നു. എത്ര നല്ല മലയാള സിനിമകളാണ് പുറത്ത് നിൽക്കുന്നത്?

ചലച്ചിത്ര മേളയിലേക്ക് മലയാള ചിത്രങ്ങൾ തിരഞ്ഞെടുത്തതിൽ അപാകതയെന്ന് ആരോപണം; സെലക്ഷൻ കമ്മറ്റിയ്ക്ക് തെറ്റുപറ്റിയെന്ന് ഡെലി​ഗേറ്റുകൾ

ഐ എഫ് എഫ് കെ യിൽ മലയാള സിനിമ ഇന്ന് എന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡെലിഗേറ്റുകൾ. 11 തിങ്കളാഴ്ച പ്രദർശിപ്പിച്ച മറവി എന്ന സിനിമ കണ്ടിറങ്ങിയവരിൽ ഭൂരിഭാഗം പേരും ചിത്രത്തെ വിമർശിച്ചു.

"സിനിമ തിരഞ്ഞെടുക്കുന്നതിൽ ജൂറിക്ക് തെറ്റ് പറ്റിയിരിക്കുന്നുക്കുന്നു. എത്ര നല്ല മലയാള സിനിമകളാണ് പുറത്ത് നിൽക്കുന്നത്? സനൽ കുമാർ ശശിധരന്റെ സിനിമയൊക്കെ പല കാരണങ്ങളും പറഞ്ഞ് പ്രദർശിപ്പിക്കാതിരിക്കുകയാണ്. ജൂറി എന്ത് മാനദണ്ഡമാണ് സിനിമ തിരഞ്ഞെടുക്കുന്നതിൽ പുലർത്തുന്നത് എന്ന് മനസിലാകുന്നില്ല"- സുനി പറയുന്നു. കഴിഞ്ഞവർഷം മികച്ച സിനിമയായി തിരഞ്ഞെടുത്ത 'മാൻഹോളി'ലെ നായകനാണ് സുനി.

ഡെലിഗേറ്റായ ജോതിഷ് നിലമ്പൂരിനും പറയാനുള്ളത് ഇതേ അഭിപ്രായം തന്നെ. സാദിഷ് സാബുസേനൻ,സന്തോഷ് സാബുസേനൻ എന്നിവരാണ് 'മറവി' യുടെ സംവിധാനം,തിരക്കഥ,നിർമ്മാണം എന്നിവ നിർവഹിച്ചത്.

മത്സരവിഭഗത്തിൽ പ്രദർശിപ്പിച്ച 'ഏദൻ' എന്ന സിനിമയ്ക്കും ധാരാളം വിമർശനങ്ങൾ ഉണ്ടായിരുന്നു

Read More >>