വിനായകന്റെ നീതി: വക്കാലത്ത് ഏറ്റെടുത്ത് അഡ്വ. ആളൂർ; കേസ് ഏൽപ്പിച്ചത് പിതാവും ആക്ഷൻ കൗൺസിലും

അഡ്വ. ആളൂർ വേട്ടക്കാരനൊപ്പമാണ് ഇരയ്ക്കൊപ്പമല്ല എന്നൊരു മുൻധാരണ കേരളത്തിന് ഉണ്ട്. ഇരയ്ക്കൊപ്പവും അഡ്വ. ബി.എ ആളൂർ ഉണ്ടെന്ന് പൊതുസമൂഹം അറിയണം. വംശീയമായ കൊലപാതകമാണ് ഇവിടെ നടന്നിട്ടുള്ളത്. കൊടിയ പീഡനത്തിൽ നിന്നുണ്ടായ ഭീതി മൂലമാണ് ആ കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തത്.

വിനായകന്റെ നീതി: വക്കാലത്ത് ഏറ്റെടുത്ത് അഡ്വ. ആളൂർ; കേസ് ഏൽപ്പിച്ചത് പിതാവും ആക്ഷൻ കൗൺസിലും

തൃശൂരിൽ പോലീസ് മർദ്ദനത്തെ തുടർന്ന് ആത്മത്യ ചെയ്ത വിനായകന്റെ കേസ് അഡ്വ. ബി.എ ആളൂർ വക്കാലത്ത് ഏറ്റെടുത്തു. ആക്ഷൻ കൗൺസിലും വിനായകന്റെ കുടുംബവുമാണ് കേസ് ആളൂരിനെ ഏൽപ്പിച്ചത്. സർക്കാർ കൈവിട്ടതിനെ തുടർന്നാണ് കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചതെന്ന് പിതാവ് കൃഷ്ണൻ പറഞ്ഞു. മരണം നടന്ന് രണ്ടു മാസങ്ങൾ പിന്നിട്ടിട്ടും മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. മകന്റെ നീതിയ്ക്കായി ഏതറ്റം വരെ പോകാനും തയ്യാറാണെന്നും കൃഷ്ണൻ പറഞ്ഞു.

വിനായകന്റെ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേർക്കണമെന്നുള്ള വിനായകന്റെ പിതാവിന്റെ അപേക്ഷ ഹൈക്കോടതി ഇന്ന് പരി ഗണിക്കുമെന്ന് അഡ്വ. ആളൂർ നാരദ ന്യൂസിനോട് പറഞ്ഞു. കേസ് ഏറ്റെടുത്തുകൊണ്ടുള്ള വക്കാലത്ത് ഇന്നു ഫയൽ ചെയ്യും. ആളൂർ വേട്ടക്കാരനൊപ്പമാണ് ഇരയ്ക്കൊപ്പമല്ല എന്നൊരു മുൻധാരണ കേരളത്തിന് ഉണ്ട്. ഇരയ്ക്കൊപ്പവും അഡ്വ. ബി.എ ആളൂർ ഉണ്ടെന്ന് പൊതുസമൂഹം അറിയണം. വംശീയ മായ കൊലപാതകമാണ് ഇവിടെ നടന്നിട്ടുള്ളത്. കൊടിയ പീഡനത്തിൽ നിന്നുണ്ടായ ഭീതി മൂലമാണ് ആ ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തത്. ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ച ശേഷം സ്വകാര്യ ഭാ ഗങ്ങളിൽ മർദ്ദിച്ച പൊലീസുകാർ ഈ മരണത്തിന് ഉത്തരവാദിത്വം പറഞ്ഞെ പറ്റു. ഒരു വ്യക്തിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു അഭിഭാഷകൻ എന്ന രീതിയിൽ താനും പങ്കുചേരുന്നുവെന്ന് ബി.എ ആളൂർ പറഞ്ഞു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് കൂട്ടുകാരിക്കൊപ്പം സംസാരിച്ച നിന്ന വിനായകൻ എന്ന പത്തൊമ്പതുകാരനെയും സുഹൃത്തിനെയും പാവറട്ടി പൊലീസ് സ്റ്റേഷനിലെ ശ്രീജിത്ത് എന്ന പൊലീസുകാരൻ കസ്റ്റഡിയിലെടുക്കുന്നത്. കറുത്ത നിറമുളള വിനായകൻ മുടി നീട്ടി വളർത്തി കളർ ചെയ്തതാണ് അറസ്റ്റു ചെയ്യാൻ പൊലീസിനെ പ്രേരിപ്പച്ചത്.

തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദനം തുടങ്ങി. സാജനെന്ന പൊലീസുകാരനാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. 19 കാരനായ വിനായകന്റെ തൊഴില്‍, ആധുനിക രീതിയിലുള്ള ഹെയര്‍സ്റ്റൈല്‍ തുടങ്ങിയവയായിരുന്നു പൊലീസിനെ പ്രകോപിച്ചത്. ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചു. നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനെല്ലാം സാക്ഷിയായ ശരത്തിനെ കുനിച്ചു നിർത്തി കൈമുട്ടുകൊണ്ട് ഇടിച്ചു. കൊടിയ മർദ്ദനത്തിന് ശേഷം കസ്റ്റഡിയിൽ നിന്നു വിട്ടയച്ച വിനായകനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണുകയായിരുന്നു.

സംഭവത്തിന് ശേഷം രണ്ട് പൊലീസുകാരെയും സർവീസിൽ സസ്പെൻഡ് ചെയ്തതല്ലാതെ മറ്റു നടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. വിനായകന് കസ്റ്റഡിയിൽ മർദ്ദനം ഏറ്റിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. ക്രൈംബ്രാഞ്ചും ലോകായുക്തയുമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

Read More >>