സോളാറിൽ ഉമ്മൻചാണ്ടിക്ക് ആശ്വാസം; 1.61 കോടി പിഴ നൽകണമെന്ന വിധി ബം​ഗളുരു കോടതി റദ്ദാക്കി

ബംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് വിധി റദ്ദാക്കിയത്. തന്റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്നും അതിനാൽ വിധി അസ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി സമർപ്പിച്ച ഹരജി കോടതി അം​ഗീകരിക്കുകയായിരുന്നു. കേസിൽ ജൂണിൽ വീണ്ടും വാദം കേൾക്കും.

സോളാറിൽ ഉമ്മൻചാണ്ടിക്ക് ആശ്വാസം; 1.61 കോടി പിഴ നൽകണമെന്ന വിധി ബം​ഗളുരു കോടതി റദ്ദാക്കി

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശ്വാസവിധിയുമായി ​ബം​ഗളുരു കോടതി. വ്യവസായി എം കെ കുരുവിളയ്ക്ക് 1.61 കോടി പിഴ നൽകണമെന്ന വിധി കോടതി റദ്ദാക്കി. ബംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് വിധി റദ്ദാക്കിയത്.

തന്റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്നും അതിനാൽ വിധി അസ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി സമർപ്പിച്ച ഹരജി കോടതി അം​ഗീകരിക്കുകയായിരുന്നു. കേസിൽ ജൂണിൽ വീണ്ടും വാദം കേൾക്കും.

സോളാർ പ്ലാന്‍റ് സ്ഥാപിക്കാമെന്നു വാഗ്ദാനം നൽകി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നു കാട്ടി ബം​ഗളുരു വ്യവസായിയായ എം കെ കുരുവിള സമർപ്പിച്ച പരാതിയിലായിരുന്നു 2016 ഒക്ടോബർ 24ന് കോടതി പിഴ വിധിച്ചത്. ആറു പ്രതികളുള്ള കേസിൽ ഉമ്മൻ ചാണ്ടി അഞ്ചാംപ്രതിയാണ്. ആറുപേരും കൂടി കുരുവിളയ്ക്ക് 1.61 കോടി തിരിച്ചുനൽകണമെന്നായിരുന്നു കോടതി വിധി.