മലപ്പുറത്ത് അച്ഛൻ മകളെ കഴുത്തു ഞെരിച്ചു കൊന്നു

ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന വാഗ്വാദം ഉണ്ടായപ്പോൾ അമ്മയെ പിന്തുണച്ച് ശാലു സംസാരിച്ചു. ഇതിൽ പ്രകോപിതനായാണ് താൻ ശാലുവിനെ കൊലപ്പെടുത്തിയത്.

മലപ്പുറത്ത് അച്ഛൻ മകളെ കഴുത്തു ഞെരിച്ചു കൊന്നു

മലപ്പുറത്ത് അച്ഛൻ മകളെ കഴുത്ത് ഞെരിച്ചു കൊന്നു. മലപ്പുറം പെരുവള്ളൂർ പറങ്കി മാവിൽ വീട്ടിൽ ശാലുവാണ് (18) കൊല്ലപ്പെട്ടത്. മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ശശി പോലീസിൽ കിഴടങ്ങി.

ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന വാഗ്വാദം ഉണ്ടയപ്പോൾ അമ്മയെ പിന്തുണച്ച് ശാലു സംസാരിച്ചു. ഇതിൽ പ്രകോപിതനായാണ് താൻ ശാലുവിനെ കൊലപ്പെടുത്തിയത് എന്ന് ശശി പൊലീസിന് മൊഴി നൽകി. ഭാര്യ പെരിന്തൽമണ്ണയിലെ വീട്ടിൽ പോയപ്പോഴാണ് കൊല നടത്തിയതെന്നും ശശി പൊലീസിനോട് പറഞ്ഞു.

Read More >>