ഹാദിയയുടെ മോചനത്തിന് എംഎൽഎമാരെ കണ്ട് ജിഐഒ; വിഎസും ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ നിവേദനത്തിൽ ഒപ്പിട്ടു

വിഎസ്, അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, പിസി ജോർജ്, ഇപി ജയരാജൻ, കെ മുരളീധരൻ, എകെ ശശീന്ദ്രൻ തുടങ്ങിയ ജനപ്രതിനിധികൾ നിവേദനത്തിൽ ഒപ്പിട്ടു. ഹാദിയയുടെ വ്യക്തിസ്വാതന്ത്യം സംരക്ഷിക്കുന്നതിനും, ഇപ്പോഴനുഭവിച്ച് കൊണ്ടിരിക്കുന്ന വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കാനും ആവശ്യപ്പെട്ടുകൊണ്ടാണ് ജിഐഒ നിവേദനം തയ്യാറാക്കുന്നത്.

ഹാദിയയുടെ മോചനത്തിന് എംഎൽഎമാരെ കണ്ട് ജിഐഒ; വിഎസും ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ നിവേദനത്തിൽ ഒപ്പിട്ടു

ഹാദിയയുടെ മോചനത്തിനായി നിവേദനവുമായി ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥിനീ സംഘടനയായ ജിഐഒ. ജനപ്രതിനിധികളിൽ നിന്ന് ഒപ്പുകൾ ശേഖരിച്ച് തയ്യാറാക്കുന്ന നിവേദനത്തിന്റെ ഭാഗമായാണ് ജിഐഒ കേരള പ്രതിനിധികൾ എംഎൽഎമാരെ കണ്ടത്.


ഹാദിയയുടെ വ്യക്തിസ്വാതന്ത്യം സംരക്ഷിക്കുന്നതിനും, ഇപ്പോഴനുഭവിച്ച് കൊണ്ടിരിക്കുന്ന വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കാനും ആവശ്യപ്പെട്ടുകൊണ്ടാണ് ജിഐഒ നിവേദനം തയ്യാറാക്കുന്നത്.


മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദൻ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി, പൂഞ്ഞാർ എംഎൽഎയും കേരളാ കോൺഗ്രസ് സെക്യുലർ നേതാവുമായ പിസി ജോർക്, കോൺഗ്രസ് നേതാവ് കെ മുരളീധരൻ, മുൻ മന്ത്രി ഇപി ജയരാജൻ, കല്പറ്റ എംഎൽഎയും സിപിഎം നേതാവുമായ എകെ ശശ്രീന്ദ്രൻ തുടങ്ങിയവർ നിവേദനത്തിൽ ഒപ്പുവച്ചു.


ജമാ അത്തെ ഇസ്ലാമി കേരള ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ചിത്രങ്ങളും വിവരങ്ങളും ഉള്ളത്.


Read More >>