വ്യാജപ്രചരണം കഞ്ചിക്കോട്ടും; കൂട്ടത്തോടെ മടങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍

കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയാണ് കഞ്ചിക്കോട്. ഇവിടെ തൊഴിലെടുക്കുന്നവരില്‍ നാല്‍പത് ശതമാനത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ്

വ്യാജപ്രചരണം കഞ്ചിക്കോട്ടും; കൂട്ടത്തോടെ മടങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍

കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലുന്നു എന്ന വ്യാജപ്രചരണത്തില്‍ വിശ്വസിച്ച് കഞ്ചിക്കോട് വ്യവസായ മേഖലയിലും തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകളുടേയും ചിത്രങ്ങളുടേയും പ്രചരണം ശക്തമായതോടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത്.കഴിഞ്ഞ ദിവസം ഉച്ചയോടെ തൊഴിലാളികള്‍ താമസസ്ഥലത്തില്‍ നിന്ന് മാറിയത് കണ്ട ഉടമസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലായത്.

എന്നാല്‍ തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങിയത് വ്യാജ പ്രചരണം മൂലമാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ജില്ലാ വ്യവസായ കേന്ദ്രം പറയുന്നു. പൂജ-ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങിയതായിരിക്കാം എന്ന് കഞ്ചിക്കോട് ഇന്റസ്ട്രീസ് ഫോറം അറിയിച്ചു. തൊളിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും വ്യാജപ്രചരണത്തിനെതിരെ ബോധ വത്കരണം നടത്താനും കമ്പനി മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഇന്റസ്ട്രീസ് ഫോറം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയാണ് കഞ്ചിക്കോട്. ഇവിടെ തൊഴിലെടുക്കുന്നവരില്‍ നാല്‍പത് ശതമാനത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ്. തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നത് തുടര്‍ന്നാല്‍ അത് വ്യവസായ മേഖലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതേ സമയം ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More >>