വിഴിഞ്ഞം തുറമുഖം; നിര്‍മ്മാണം നിര്‍ത്തണമെന്ന വിഎസിന്റെ കത്ത് പരിഗണിക്കാതെ ബര്‍ത്ത് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും, സി എജി കണ്ടെത്തിയ ക്രമക്കേടുകളിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു വിഎസിൻ്റെ കത്ത്.

വിഴിഞ്ഞം തുറമുഖം; നിര്‍മ്മാണം നിര്‍ത്തണമെന്ന വിഎസിന്റെ കത്ത് പരിഗണിക്കാതെ ബര്‍ത്ത് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രിയ്ക്ക് വിഎസിന്റെ കത്ത് അവഗണിച്ച്, വിഴിഞ്ഞത്ത് ബർത്ത് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കാനും, സി എജി കണ്ടെത്തിയ ക്രമക്കേടുകളിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. ബര്‍ത്ത് ടെര്‍മിനല്‍ നിര്‍മ്മാണോദ്ഘാടനം നടക്കാനിരിക്കുന്നതിന് മുമ്പായിരുന്നു വിഎസിന്റെ കത്ത്. എന്നാലിത് അവഗണിച്ച് ബർത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുകയായിരുന്നു.

കരാറിനു പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് വിസ് കത്തില്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ദുരൂഹവും സംശയംനിറഞ്ഞതുമാണ്. അദാനിയുടെ കാല്‍ക്കീഴില്‍ തുറമുഖം കൊണ്ടുവെക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ കരാര്‍ തുടങ്ങി നിരവധി വിമർശനങ്ങള് വിഎസ് ഉന്നയിച്ചിരുന്നു.