സ്‌നാപ്പ് ചാറ്റ് വിവാദങ്ങളെ പോസിറ്റീവ് ആയി എടുത്താല്‍?

സ്‌നാപ്പ് ചാറ്റിനുണ്ടാക്കിയ ആഘാതം വലുതാണ്. ഗൂഗിള്‍ പ്ലേയ് സ്റ്റോര്‍ സ്‌നാപ്പ് ചാറ്റിന്റെ സ്റ്റാര്‍ റേറ്റിങ് 4.7 ഇല്‍നിന്നും 4 ലേക്ക് താഴ്ന്നു. ആപ്പിള്‍ സ്റ്റോറില്‍ ഇത് 5 ഇല്‍ നിന്നും 1 ലേക്ക്കൂപ്പു കുത്തി.ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍, സ്‌നാപ്പ് ചാറ്റ്‌ന്റെ മാര്‍ക്കറ്റ് വാല്യൂവില്‍ വരെ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാന്‍ നമ്മള്‍ ഭാരതീയര്‍ക്ക് കഴിഞ്ഞു. ഉറഞ്ഞു തുള്ളിയ ഇന്ത്യന്‍ ടെക്‌നിക്കല്‍ ജനതയ്ക്ക്മുന്നില്‍, വഴിയേ പോയ സ്‌നാപ്ഡീലിനു വരെ പണി കിട്ടി. കൊച്ചി അഡ്വാന്‍സ് മില്ലെനിയം ടെക്‌നോളജിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അജുസോജന്‍ പറയുന്നു.

സ്‌നാപ്പ് ചാറ്റ് വിവാദങ്ങളെ പോസിറ്റീവ് ആയി എടുത്താല്‍?

അജുസോജന്‍

'ഈ ആപ്പ് സമ്പന്നര്‍ക്ക് വേണ്ടിയുള്ളതാണ്.ഇന്ത്യ, സ്‌പെയിന്‍ പോലുള്ള ദരിദ്രരാജ്യങ്ങളിലേക്ക് സ്‌നാപ്പ് ചാറ്റിനെ വ്യാപിപ്പിക്കാന്‍ താല്പര്യം ഇല്ല' സ്‌നാപ്പ് ചാറ്റ് സിഇഒ സ്പീഗല്‍, 2015 ലാണ് ഇങ്ങനെയൊരു അനൗദ്യോഗികപ്രസ്താവന, തന്റെ ജീവനക്കാരനോട് നടത്തി എന്ന് പറയപ്പെടുന്നത്.

ഈ വിവാദം സ്‌നാപ്പ് ചാറ്റിനുണ്ടാക്കിയ ആഘാതംവലുതാണ്. #Uninstall snapchat #boycott snapchat ഹാഷ് റടാഗുകള്‍ തരംഗമായപ്പോള്‍ ഗൂഗിള്‍ പ്ലേയ് സ്റ്റോര്‍ സ്‌നാപ്പ് ചാറ്റിന്റെ സ്റ്റാര്‍ റേറ്റിങ് 4.7 ഇല്‍നിന്നും 4 ലേക്ക് താഴ്ന്നു. ആപ്പിള്‍ സ്റ്റോറില്‍ ഇത് 5 ഇല്‍ നിന്നും 1 ലേക്ക്കൂപ്പു കുത്തി.ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍, സ്‌നാപ്പ് ചാറ്റിന്റെ മാര്‍ക്കറ്റ് വാല്യൂവില്‍ വരെ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാന്‍ നമ്മള്‍ഭാരതീയര്‍ക്ക് കഴിഞ്ഞു. ഉറഞ്ഞു തുള്ളിയ ഇന്ത്യന്‍ ടെക്‌നിക്കല്‍ ജനതയ്ക്ക്മുന്നില്‍, വഴിയേ പോയ സ്‌നാപ്ഡീലിനു വരെ പണി കിട്ടി.

കഴിഞ്ഞ ദിവസങ്ങളില്‍, വിഷയം അതിന്റെ മൂര്‍ദ്ധന്യത്തില്‍ഉദിച്ച് വന്നപ്പോള്‍, സ്പീഗലും സ്‌നാപ്പ് ചാറ്റും വിവാദത്തിനോട് പ്രതികരിച്ചത്, ഞങ്ങള്‍ ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല എന്നാണ്.സ്‌നാപ്പ് ചാറ്റ് എല്ലാവരുടെയും ആണെന്നും, ഇന്ത്യന്‍ ഉപഭോക്താക്കളോട് നന്ദിഉള്ളവര്‍ ആണെന്നും ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഡൌണ്‍ലോഡ് ചെയ്യാം എന്നുംആപ്പ് വക്താവ് സിഎന്‍എന്‍ നു നല്‍കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ഉദ്യോഗസ്ഥനാണ് തെറ്റായപ്രചാരണം അഴിച്ചു വിട്ടതെന്നും പ്രസ്താവനയില്‍ കൂട്ടി ചേര്‍ക്കുന്നു. കമ്പനി വക്താവിന്റെ വിശദീകരണം ഗൗരവമായി എടുത്താലും ഇല്ലെങ്കിലും ചില വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്.

അതില്‍ ഒന്നാമത്തേത്, നമ്മുടെ സൗജന്യ ഉപഭോഗം തന്നെ ആണ്. സൗജന്യ ആപ്പുകള്‍കൂടുതല്‍ ഉപയോഗിക്കുകയും, പെയ്ഡ് ആപ്പുകളോട് അയിത്തം കല്പിക്കുകയുംചെയ്യുന്നവരാണ് നമ്മള്‍ ഭൂരിഭാഗവും. ഏറ്റവും കൂടുതല്‍ ഉപയോഗമുള്ള വാട്‌സാപ്പ്‌പെയ്ഡ് ആക്കുകയാണെന്നു, പല കുറി കേട്ടവരാണ് നാം.ഇനി ഒരിക്കല്‍ അങ്ങനെആക്കുകയാണെങ്കില്‍ തന്നെ നാം ആദ്യം അന്വേഷിച്ച പോകുന്നത് ഹാക്കഡ് വേര്‍ഷന്‍അവയലബിള്‍ ആണോ എന്നായിരിക്കും.അതിനു ശേഷമേ ആപ്പ് പര്‍ച്ചേസ് എന്നൊരു വാക്ക്‌പോലും നമ്മള്‍ ആലോചിക്കുകയുള്ളു.

ഈ ശീലത്തെ, ജിയോയിലൂടെ മുതലെടുത്ത മുകേഷ്അംബാനി, കഴിഞ്ഞ ദിവസം സ്‌നാപ്പ് ചാറ്റ് നോട് പ്രതികരിച്ചത് നോക്കുക.'നിന്റെ ആസ്തി 4 ബില്യണ്‍. എന്റേത് 30 ബില്യണ്‍.നിന്റെ ആപ്പ് എനിക്ക് 7 തവണവാങ്ങാനുള്ള കഴിവുണ്ട്.അംബാനി ഇത് പറഞ്ഞപ്പോള്‍, നമ്മള്‍ അത് ഷെയര്‍ ചെയ്തുംറീട്വീറ് ചെയ്തും ആഘോഷമാക്കി. സത്യത്തില്‍ ഒരു കോര്‍പ്പറേറ്റ് ഭീമന്റെഅഹന്തയേറിയ വാക്കുകള്‍ക്ക് നമ്മള്‍ ചൂട്ടു കത്തിച്ചു.

രണ്ടാമെത്തെ വസ്തുത, ഇന്ത്യ ഇപ്പോഴും ഒരു ദാരിദ്ര രാജ്യമായി തുടരുന്നു എന്നതാണ്. അന്താരാഷ്ത്ര നാണ്യ നിധിയുടെ 2015 ലെ കണക്കുകള്‍ പ്രകാരംഏറ്റവുമധികം ആളോഹരി വരുമാനമുള്ള രാജ്യം ഖത്തര്‍ ആണ്(132,870 ഡോളര്‍ ). സ്‌നാപ്പ് ചാറ്റ് ന്റെ ആസ്ഥാനമായ അമേരിക്ക 11-ആം സ്ഥാനത്തും ആണ്(56,084ഡോളര്‍ ). സ്‌നാപ്പ്ചാറ്റ് അവഗണിച്ച സ്‌പെയിന്‍ 33-ആം സ്ഥാനത്തും(34,861 ഡോളര്‍ ) നമ്മുടെ രാജ്യം 122-ആം സ്ഥാനത്തും(6,187 ഡോളര്‍ ). ഇന്ത്യയേക്കാള്‍ ജനസംഖ്യകൂടുതല്‍ ഉള്ള ചൈന പോലും ആളോഹരി വരുമാനത്തില്‍, നമ്മെക്കാള്‍ മുന്നിട്ട്‌നില്‍ക്കുന്ന അവസ്ഥ. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ആളുകള്‍ ദരിദ്ര രേഖയ്ക്ക്താഴെ കഴിയുന്ന രാജ്യം ഇന്ത്യ തന്നെ ആണ്. ആകെ ജനസംഖ്യ യുടെ മുപ്പതിലേറെശതമാനം ദരിദ്രരാണ്.മറ്റു രാജ്യങ്ങള്‍ നമ്മുടെ സാമ്പത്തിക നിലവാരം അളക്കുന്നത് ഈ കണക്കുകളുടെപിന്‍ബലത്തില്‍ ആകുമ്പോള്‍, സ്പീഗലിനെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം?

ഗോവയില്‍ വിദേശ വനിതക്ക് ഗോസംരക്ഷകരുടെ മര്‍ദ്ദനമേറ്റതും, രാജ്യത്തുപലയിടങ്ങളിലായി, വിദേശികള്‍ അപമാനിക്കപ്പെടുന്നതും കൂട്ടി വായിക്കുമ്പോള്‍,അവസരോചിത സന്ദര്‍ഭങ്ങളില്‍, തീവ്ര ദേശീയത ഒരല്പം കൂടി പോകുന്നുണ്ടോ എന്ന്കൂടി സംശയിക്കേണ്ടിയിരിക്കുന്നു. സ്‌നാപ്പ് ചാറ്റ് നെതിരെ പട നയിച്ച്, സ്വയം പരിഹാസ്യരാവാതെ ഈ വസ്തുതകളെ ഭാവിയില്‍ മാറ്റിയെടുക്കാന്‍, ഗവണ്‍മെന്റിനും നമുക്കും എന്തെങ്കിലും ചെയ്യാനാകും എന്ന് പ്രത്യാശിക്കാം.