കൃഷ്ണദാസിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കില്ല; ജിഷ്ണുവിന്റെ അമ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് ജിഷ്ണുവിന്റെ അമ്മയും സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചത്. ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാനായില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു.

കൃഷ്ണദാസിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കില്ല; ജിഷ്ണുവിന്റെ അമ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

പാമ്പാടി നെഹ്രു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. കൃഷ്ണദാസിന് ജാമ്യം അനുവദിച്ച ഹൈക്കോടി തീരുമാനത്തിനെതിരെ ജിഷ്ണുവിന്റെ അമ്മയും സംസ്ഥാനസര്‍ക്കാരും നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാനായില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നെഹ്‌റു കോളേജ്് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയെ സമീപിച്ചത്.

കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ തടയാന്‍ സുപ്രീം കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളേജുകള്‍. ജിഷ്ണു പ്രണോയിമാര്‍ ഇനിയുണ്ടാകരുതെന്നും കോടതി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Read More >>