അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

ഈ വര്‍ഷം അട്ടപ്പാടിയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ശിശുമരണമാണിത്. കഴിഞ്ഞ ജനുവരി, ഫിബ്രവരി മാസങ്ങളില്‍ അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ നടന്നിരുന്നു.

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. പൂതൂര്‍ പഞ്ചായത്തില്‍ ചീരക്കടവ് ഊരില്‍ മുരുകന്റേയും ശാന്തിയുടേയും മൂന്നു ദിവസം പ്രായമുളള ആണ്‍ കുഞ്ഞാണ് മരിച്ചത്. ജനന സമയത്ത് കുഞ്ഞിന് 860 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ ജനനം.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് വെള്ളിയാഴ്ച്ച കുഞ്ഞിന്റെ മരണം. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് ആനക്കട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. അമ്മയുടെ ആരോഗ്യ നിലയും മോശമാണ്.

ഈ വര്‍ഷം അട്ടപ്പാടിയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ശിശുമരണമാണിത്. കഴിഞ്ഞ ജനുവരി, ഫിബ്രവരി മാസങ്ങളില്‍ അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ നടന്നിരുന്നു. ഫിബ്രവരി ഏഴിന് അഗളി പട്ടിമാളം ഊരിലെ വെള്ളങ്കിരിയുടേയും രാജമ്മയുടേയും നാലുമാസം പ്രായമുള്ള മകളും, ജനുവരി എട്ടിന് ഷോളയൂര്‍ കടമ്പാറ ഊരിലെ വീരമ്മയുടേയും ശെല്‍വന്റേയും അഞ്ചു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചിരുന്നത്.