വീണ്ടുമൊരു വിദ്യാര്‍ത്ഥി വിജയഗാഥ; രവിപിള്ളയുടെ ഉപാസന കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന സമരത്തിനു ശുഭാന്ത്യം: പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡു ചെയ്തു

പുതിയ പ്രിന്‍സിപ്പലിനെ ഉടന്‍ നിയമിക്കുമെന്നും അതുവരെ അധികച്ചുമതല വൈസ് പ്രിന്‍സിപ്പലിനു നല്‍കിയതായും മാനേജ്‌മെന്റ് വ്യക്തമാക്കി. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്നതുള്‍പ്പെടെ പ്രിന്‍സിപ്പലിന് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. രണ്ടാഴ്ചയിലധികം നീണ്ട സമരത്തിനാണ് ഇതോടെ പരിസമാപ്തിയായത്.

വീണ്ടുമൊരു വിദ്യാര്‍ത്ഥി വിജയഗാഥ; രവിപിള്ളയുടെ ഉപാസന കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന സമരത്തിനു ശുഭാന്ത്യം: പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡു ചെയ്തു

വ്യവസായ പ്രമുഖന്‍ രവിപിള്ളയുടെ കൊല്ലം ഉപാസന നഴ്സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന സമരത്തിനു ശുഭാന്ത്യം. മാനേജ്മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് അനിശ്ചിതകാല നിരാഹാര സമരമാണ് ഒത്തുതീര്‍പ്പിലെത്തിയത്. ആരോപണ വിധേയയായ പ്രിന്‍സിപ്പല്‍ എം പി ജെസ്സിക്കുട്ടിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തുവെന്നു വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്റ് അറിയിച്ചു.

പുതിയ പ്രിന്‍സിപ്പലിനെ ഉടന്‍ നിയമിക്കുമെന്നും അതുവരെ അധികച്ചുമതല വൈസ് പ്രിന്‍സിപ്പലിനു നല്‍കിയതായും മാനേജ്‌മെന്റ് വ്യക്തമാക്കി. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്നതുള്‍പ്പെടെ പ്രിന്‍സിപ്പലിന് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. രണ്ടാഴ്ചയിലധികം നീണ്ട സമരത്തിനാണ് ഇതോടെ പരിസമാപ്തിയായത്.

ഫീസിനത്തില്‍ ഈടാക്കിയ അധിക തുക തിരിച്ചു നല്‍കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ വിദ്യാര്‍ത്ഥികള്‍ക്കു ഉറപ്പു നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ കോളേജിലെത്തി വിദ്യാര്‍ത്ഥികളുടെ പരാതി കേള്‍ക്കാന്‍ മാനേജ്മെന്റ് പ്രതിനിധി തയ്യാറാണെന്നുള്ള കാര്യവും വിദ്യാര്‍ത്ഥികളെ അറിയിച്ചു.

രവി പിള്ളയുടെ ഉപാസന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജിലാണ് പ്രിന്‍സിപ്പലിന്റെ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ സമരവുമായി രംഗത്തുവന്നത്. എസ്സി- എസ്ടി വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മറ്റു രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും മുന്നില്‍വച്ച് ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായി നിരാഹാരസമരം നടത്തുന്ന എഐഎസ്എഫ് നേതാവ് ജയശങ്കരന്‍ ആരോപിച്ചിരുന്നു. കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും അനാവശ്യമായി ഫൈന്‍ പിരിക്കുകയും 53,000 രൂപയോളം വരുന്ന തുക യാതൊരുവിധ കണക്കുകളുമില്ലാതെ പ്രിന്‍സിപ്പല്‍ കൈവശമാക്കിയിരിക്കുന്നതായും ജയശങ്കരന്‍ പറഞ്ഞിരുന്നു.

ഉപാസന കോളേജിലെ പ്രിന്‍സിപ്പലിന്റെ 'ലീലാവിലാസങ്ങള്‍'; അനിശ്ചിതകാല നിരാഹാര സമരവുമായി എഐഎസ്എഫ്

ഒരാഴ്ചയായി തുടരുന്ന സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു നിരാഹാരം നടത്തി വന്നിരുന്ന എഐഎസ്എഫ് നേതാവ് ജെ ജയശങ്കരന് സിപിഐ അസിസ്റ്റന്റ് ജില്ല സെക്രട്ടരി ആര്‍ രാജേന്ദ്രന്‍ ഇളനീര് നല്‍കിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.തുടര്‍ന്നു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനവും നടന്നു.

Read More >>