തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി; പിന്നീട് പ്രതികരിക്കാമെന്ന് നാസിൽ

നേരത്തെ തുഷാറിനെ കേസിൽ കുടുക്കാനായി പണം നൽകി ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാൻ നാസിൽ നടത്തിയ ശ്രമങ്ങൾ പുറത്തായിരുന്നു.

തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി; പിന്നീട് പ്രതികരിക്കാമെന്ന് നാസിൽ

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി യുഎഇയിൽ ഉണ്ടായിരുന്ന ചെക്ക് കേസ് തള്ളി. അജ്മാന്‍ കോടതിയാണ് കേസ് തള്ളിയത്. പരാതിക്കാരനായ നാസില്‍ അബ്ദുള്ള കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. അതോടൊപ്പം നാസിലിന് താന്‍ ചെക്ക് നല്‍കിയിരുന്നില്ലെന്ന തുഷാറിന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് കോടതി തുഷാറിന് അനുകൂലമായ വിധിയിലേക്ക് നീങ്ങിയത്.

ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന് പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കി. ഇതോടെ തുഷാറിന്റെ യാത്രാവിലക്ക് നീങ്ങി. ഇനി തുഷാറിന് കേരളത്തിലേക്ക് മടങ്ങാം.

നേരത്തെ തുഷാറിനെ കേസിൽ കുടുക്കാനായി പണം നൽകി ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാൻ നാസിൽ നടത്തിയ ശ്രമങ്ങൾ പുറത്തായിരുന്നു. വിധിവന്നതോടെ നാസിൽ നടത്തിയ ഗൂഡാലോചന ഉറപ്പാക്കുകയാണ് ചെയ്യുന്നത്. കോടതി വിധിയുടെ സാങ്കേതിക വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും രണ്ടുമണിക്കൂർ കഴിഞ്ഞു പ്രതികരിക്കാമെന്നും നാസിൽ അബ്ദുല്ല നാരദാ ന്യൂസിനോട് പറഞ്ഞു.