ബാങ്കുകളെ നഷ്ടത്തിലാക്കിയ നോട്ട് നിരോധനം: യൂണിയൻ സിറ്റി ബാങ്ക് സി ഇ ഒ എന്‍ കാമകോടി സംസാരിക്കുന്നു

നോട്ട് നിരോധനം പ്രഖ്യാപിച്ച് നാല് മാസങ്ങള്‍ കഴിയുമ്പോള്‍ എങ്ങിനെയാണ് അവസ്ഥകള്‍. പുതിയ നിയമം കാരണം വലഞ്ഞത് ജനം മാത്രമായിരുന്നില്ല, ബാങ്കുകള്‍ കൂടിയായിരുന്നു. ബാങ്ക് ജീവനക്കാര്‍ മൂന്ന് മാസങ്ങള്‍ കഠിനമായി പരിശ്രമിച്ചാണ് നില അല്‍പമെങ്കിലും നിയന്ത്രണത്തില്‍ എത്തിച്ചത്. ബാങ്കുകളില്‍ ഇപ്പോള്‍ ലാഭം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, നിഷ്‌ക്രിയ ആസ്തികള്‍ അടുത്ത കാലത്തൊന്നും ഇല്ലാത്ത വിധം ഉയര്‍ന്നിരിക്കുകയാണ്. ഇതിനെപ്പറ്റി സംസാരിക്കുകയാണ് യൂണിയൻ സിറ്റി ബാങ്ക് സി ഇ ഒ എന്‍ കാമകോടി.

ബാങ്കുകളെ നഷ്ടത്തിലാക്കിയ നോട്ട് നിരോധനം: യൂണിയൻ സിറ്റി ബാങ്ക് സി ഇ ഒ എന്‍ കാമകോടി സംസാരിക്കുന്നു

ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തി (എന്‍ പി എ) പെരുകാനുള്ള കാരണം എന്താണ്?

1999-2000 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ബാങ്കിംങ് മേഖലയില്‍ പല മുന്നേറ്റങ്ങളും ഉണ്ടായി. പുതുതലമുറ ബാങ്കുകള്‍ ധാരാളമായി രംഗത്തിറങ്ങി. ബാങ്കിംഗ് നിയമങ്ങളിയും എന്‍ പി എ സംബന്ധപ്പെട്ട നിയമങ്ങളിലും മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. അപ്പോള്‍ ഇന്ത്യയിലെ ബാങ്കിംഗ് മേഖലയില്‍ കിട്ടാക്കടം ഏതാണ്ട് 15% വരെയുണ്ടായിരുന്നു. 2001-20023 ല്‍ സാമ്പത്തികരംഗത്തും മാറ്റങ്ങള്‍ വരാല്‍ തുടങ്ങി. 2002-2003 ല്‍ സാമ്പത്തികവളര്‍ച്ചയിലേയ്ക്ക് നീങ്ങാന്‍ ആരംഭിച്ചു. നാണയപ്പെരുപ്പവും കുറയാന്‍ തുടങ്ങി. ബാങ്കുകള്‍ പലിശ നിര്‍ണയിക്കുന്ന തോതില്‍ മാറ്റം വന്നു. സാധാരണയായി, ബാങ്കുകളില്‍ വരുന്ന നിക്ഷേപം മുഴുവനും ബാങ്കിന്‌റെ കൈവശം വയ്ക്കാന്‍ പാടില്ല. അതിന്‌റെ നിശ്ചിതശതമാനം സര്‍ക്കാര്‍ നിക്ഷേപങ്ങളില്‍ ബോണ്ട് ആയി വയ്ക്കണം. ഇങ്ങനെ ബാങ്കുകള്‍ വയ്ക്കുന്ന ബോണ്ടുകളുടെ വില അധികരിക്കുമ്പോള്‍ ബാങ്കുകള്‍ അവ വിറ്റ് കിട്ടാക്കടങ്ങള്‍ നികത്താന്‍ ശ്രമിക്കും. ഇത് കാരണം 14% ഉണ്ടായിരുന്ന എന്‍ പി ഐ 2-3 ശതമാനം കുറഞ്ഞു. അതുകാരണം, 2008 വരെയുള്ള കാലയളവിനെ ബാങ്കുകളുടെ സുവര്‍ണകാലം എന്നും പറയാം.

ഈ കാലഘട്ടത്തില്‍ ബാങ്കുകള്‍ റോഡ് നിര്‍മ്മാണം, വൈദ്യുതി ഉല്‍പാദനം തുടങ്ങിയവയില്‍ പണം നിക്ഷേപിച്ചു. നല്ല ലാഭവും കിട്ടി. 2008 ല്‍ ആഗോളപരമായി സാമ്പത്തികമാന്ദ്യം അനുഭവപ്പെടാന്‍ തുടങ്ങി. 2013-2014 ല്‍ അത് ഇവിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. നാണയപ്പെരുപ്പവും ബോണ്ട് യീല്‍ഡും വര്‍ദ്ധിച്ചു. ഇപ്പോള്‍ കിട്ടാക്കടം എന്ന് പറയുമ്പോള്‍ കിംഗ് ഫിഷറിനെപ്പറ്റി മാത്രമാണ് സംസാരിക്കാറുള്ളത്. വാസ്തവത്തില്‍ നിര്‍മ്മാണം, സ്റ്റീല്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ഉല്‍പാദനം വര്‍ദ്ധിക്കാതെ നാണയപ്പെരുപ്പമുണ്ടാകുന്ന ഘട്ടം (stagflation) ഉണ്ടായി. ബാങ്കുകളില്‍ എന്‍ പി ഐ 12-14 ശതമാനം വരെ ഉയര്‍ന്നു.

അങ്ങിനെയാണെങ്കില്‍ എന്‍ പി ഐ പ്രശ്‌നം എല്ലാ ബാങ്കുകളേയും ബാധിച്ചിട്ടുണ്ടോ?

ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് നിക്ഷേപം നടത്താന്‍ എല്ലാ ബാങ്കുകളും ചേര്‍ന്ന് ഒരു സംഘം രൂപീകരിച്ചു. ഞങ്ങളെപ്പോലെ ചെറിയ ബാങ്കുകള്‍ ഈ നിക്ഷേപം ഗുണം ചെയ്യില്ലെന്ന് കരുതിയതിനാല്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചു. സാമ്പത്തികമാന്ദ്യത്തിന്‌റെ മറ്റു ചില കാരണങ്ങളാല്‍ ആ ബാങ്കുകള്‍ നടത്തിയ നിക്ഷേപങ്ങള്‍ക്ക് വളര്‍ച്ചയുണ്ടായില്ല. അതുകൊണ്ട് കിട്ടാക്കടം 12-14 ശതമാനം കടന്നു. ഈ നിക്ഷേപങ്ങളില്‍ നിന്നും മാറി നിന്ന ഞങ്ങളെപ്പോലെ ഉള്ളവര്‍ക്ക് എൻ പി ഐ മൂന്ന് ശതമാനം എന്ന നിലയില്‍ നിന്നു.

എങ്കിലും നിങ്ങള്‍ക്ക് എന്‍ പി ഐ അധികമായല്ലോ?

ഞങ്ങള്‍ക്ക് കഴിഞ്ഞ 10-15 വര്‍ഷക്കാലത്തെ കണക്കുകള്‍ നോക്കിയാല്‍ 2013 വരെ ഞങ്ങള്‍ കൊടുത്ത കടത്തില്‍ 1 മുതല്‍ 1.25 ശതമാനം വരെയേ കിട്ടാക്കടം ഉള്ളൂ. ലോണ്‍ വാങ്ങിയവരില്‍ നിന്നും സെക്യൂരിറ്റി വാങ്ങിയതിനാല്‍ 70-15 ശതമാനം കടവും തിരിച്ചെത്തി. പിന്നീട് മാന്ദ്യം കാരണം റിക്കവറി വിഹിതം കുറയാന്‍ തുടങ്ങി. അതാണ് കാരണം. നാണയപ്പെരുപ്പം ബാങ്കുകള്‍ക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? ഇന്‌റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംങ് എല്ലാം വന്നപ്പോള്‍, കസ്റ്റമേഴ്‌സ് ബാങ്കുകളിലേയ്ക്ക് വരുന്നത് കുറഞ്ഞു. ഞങ്ങളുടെ ബാങ്കിന്‌റെ കാര്യം തന്നെ, കോര്‍ ബാങ്കിംങ് എന്നത് 83-85% വരെ ആയി. ഇനി ബാങ്കിനുള്ളിലെ ജോലികള്‍ കുറയുകയാണ്. മാര്‍ക്കറ്റിംഗിലാണ് ഇനി ഞങ്ങള്‍ അധികം ശ്രദ്ധ കൊടുക്കേണ്ടത് എന്ന് സംസാരിക്കുമ്പോഴാണ് നോട്ട് നിരോധനം വരുന്നത്.

ഈ വിവരം വന്നതും 45 ദിവസങ്ങള്‍ക്ക് ബാങ്കിംങ് മേഖല വലിയ അളവില്‍ പ്രശ്‌നങ്ങള്‍ നേരിട്ടു. നിയമം അനുവദിക്കുന്ന പണം പോലും കസ്റ്റമേഴ്‌സിനു നല്‍കാനാകാതെ നോട്ട് ക്ഷാമം നേരിട്ടു. ഡെപ്പോസിറ്റ് ചെയ്യപ്പെട്ട പഴയ നോട്ടുകള്‍ എണ്ണി സര്‍ക്കാരിന് കണക്ക് കൊടുക്കുന്നത് തന്നെ വലിയ ജോലിയായിരുന്നു. പിന്നേയും പല പല ഉത്തരവുകള്‍ വന്നു കൊണ്ടിരുന്നു. അതെല്ലാം പ്രശ്‌നമായിരുന്നു.

പഴയ നോട്ടുകള്‍ ഉപയോഗിച്ച് ധാരാളം ലോണുകളും അടച്ചിട്ടുണ്ടെന്ന് കേട്ടല്ലോ?

അങ്ങിനെയും ഉണ്ടായിട്ടുണ്ട്. ചില ഇടങ്ങളില്‍ മാത്രം. എന്നാല്‍, ഈ സംഭവം കഴിഞ്ഞ് അഡ്വാന്‍സ് ഗ്രോത്ത് എന്ന അവസ്ഥ മാറി ബാങ്കുകള്‍ക്ക് വരുമാനനഷ്ടം ഉണ്ടായെന്നത് സത്യമാണ്. ഞങ്ങളുടെ ബാങ്കിനെ സംബന്ധിച്ചിടത്തോളം സെപ്റ്റംബര്‍ വരെ ലാഭമുള്ള സമയമായിരുന്നു. എന്‍ പി ഏ റിക്കവറിയും നന്നായി നടന്നിരുന്നു. നോട്ട് നിരോധനത്തിന് ശേഷം എന്‍ പി ഏ റിക്കവറിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് റിക്കവറി വിഹിതവും കുറഞ്ഞു.

നോട്ട് നിരോധനം ബാങ്കുകളെ ബാധിച്ചു എന്ന് കരുതാമോ?

ഈ നടപടി നാടിന് നല്ലതാണെന്ന് കരുതണം. നികുതി അടയ്ക്കാതെ പണം പൂഴ്ത്തി വയ്ക്കുന്ന നില മാറി സ്വയമേ വന്ന് നികുതി അടയ്ക്കണം എന്ന മനോനിലയിലേയ്ക്ക് ജനം എത്തണം. അതുകൊണ്ടാണ് ഡിസംബര്‍ മാസത്തില്‍ നികുതി വരുമാനം കൂടിയത്.

കടപ്പാട് വികടൻ