ഇന്ത്യയിലെ ആദ്യ ട്രാൻസ്മെൻ പൈലറ്റ് പറക്കുന്നത് അതിജീവനത്തിനുള്ള, പ്രതീക്ഷകളുടെ ചിറകുകളുമായാണ്

ഇന്ത്യയിലെ ആദ്യ ട്രാൻസ്മെൻ പൈലറ്റ് പറക്കുന്നത് അതിജീവനത്തിനുള്ള, പ്രതീക്ഷകളുടെ ചിറകുകളുമായാണ് ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിക്ക് സ്നേഹവും പരിഗണനയും കൊടുക്കാത്ത ഭൂമിയിൽ നിന്ന് അവൻ സ്വപ്നങ്ങളുടെ ആകാശത്തേക്ക് പറന്നയുർന്നു. എന്നും അവഗണനയും,പരിഹാസവും മാത്രമനുഭവിച്ച തന്റെ സമൂഹത്തിന് അതിജീവനത്തിനുള്ള, പ്രതീക്ഷകളുടെ ചിറകുകളുമായാണ് പിന്നീട് അവൻ ടേക്ക് ഓഫ് ചെയ്തത്. നിരാശയില്‍ തളരാതെ,എതിര്‍പ്പുകളെ അതിജീവിച്ച്,ഇപ്പോഴും തുടരുന്ന ആക്രമണങ്ങളെ പ്രതിരോധിച്ച് കൊണ്ട് തന്നെയാണ് ഉയരങ്ങള്‍ കീഴടക്കിയതെന്ന് ആ വാക്കുകളില്‍ വ്യക്തം. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെന്റർ പൈലറ്റായ ആദം ഹാരിയുമായി നാരദ ന്യൂസ് പ്രതിനിധി കെകെ സിസിലു നടത്തിയ അഭിമുഖം.

ഇന്ത്യയിലെ ആദ്യ ട്രാൻസ്മെൻ പൈലറ്റ് പറക്കുന്നത് അതിജീവനത്തിനുള്ള, പ്രതീക്ഷകളുടെ ചിറകുകളുമായാണ്

ആദ്യത്തെ ട്രാൻസ്ജെന്റർ പൈലറ്റ് എന്ന നിലയിൽ എന്ത് തോന്നുന്നു
കമ്മ്യൂണിറ്റിക്കിടയില്‍ എല്ലാവര്‍ക്കും വലിയ പ്രതീക്ഷയാണ് അതില്‍ സന്തോഷമുണ്ട്.

നമ്മളെ ഒന്നിനും പറ്റാത്തവര്‍ എന്ന ധാരണയാല്‍ തഴഞ്ഞ സമൂഹത്തിന്റെ ഇടയില്‍ നിന്ന് ഉയര്‍ന്ന് വരാൻ കഴിഞ്ഞു എന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണ്. ഇനി കമ്മ്യൂണിറ്റിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നുള്ളതാണ് മുമ്പിലുള്ളത്.

കുട്ടിക്കാലം മുതലേ പറക്കാൻ ആഗ്രഹം ചുറ്റും പരിഹാസം മാത്രം
ചെറുപ്പത്തിൽ ഒരിക്കലും പെണ്കുട്ടിയാണെന്ന് അനുഭവപെട്ടിട്ടേ ഇല്ല, ജെന്റർ ഐഡന്ററ്റി ഒളിപ്പിച്ച് വെക്കുന്തോറുമാണ് പ്രശ്നമാവുക. ആ സമയത്ത് തന്നെ എന്റെ ഐഡന്ററ്റിയെ ക്കുറിച്ച് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു . ഒരുപാട് പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു. ചെറുപ്പത്തിലേ പറക്കുന്ന കാര്യങ്ങളോട് നല്ല താല്പര്യമായിരുന്നു ,ഉയരത്തോടായാലും പട്ടത്തോടായാലും, വിമാനങ്ങളോടായാലും നല്ല ഇഷ്ടമായിരുന്നു. അങ്ങനെയാണ് പൈലറ്റ് ആവണമെന്നുള്ള ആഗ്രഹം ഉണ്ടാവുന്നത്. കുട്ടിക്കാലത്ത് പലരോടും ഇത് തുറന്ന് പറഞ്ഞിരുന്നെങ്കിലും പരിഹാസം മാത്രമായിരുന്നു പ്രതികരണം.

സ്നേഹവും പരിഗണനയും കിട്ടാതെയാണ് പലരും ഉയർന്ന് വരുന്നത്ഒരുപാട് എതിർപ്പുകൾ ഉണ്ടായിട്ടും നമ്മളെക്കൊണ്ടും ഇത് പറ്റുമെന്ന് തെളിയിക്കാനും മുന്നോട്ട് വരാനും പറ്റി . എന്ത് കൊണ്ട് ഒരു ട്രാസ്‌മെൻ പൈലറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെടുന്നു എന്ന് ചോദിച്ചാൽ,നമ്മൾ ഒരുപാട് സോഷ്യൽ പ്രിവില്ലേജുകൾ കിട്ടാതെ വളർന്ന് വന്ന ആളുകളാണ്. മറ്റുള്ളവർക്ക് കിട്ടുന്ന സ്‌നേഹവും പരിഗണനയും ഒന്നും കിട്ടാതിരുന്നവരാണ്. അങ്ങനെയുള്ള ഒരു തലത്തിൽ നിന്നാണ് ഉയർന്ന്‌ വന്നത്. ഇത് പോലെ പലരും ഒരു സപ്പോർട്ടുമില്ലാതെ സ്വന്തം കഴിവ് വച്ച് മുന്നോട്ട് വരുന്ന ആളുകളാണ് അവരൊക്കെയാണ് എന്റെ പ്രചോദനം.

പ്രശ്നങ്ങൾ ഭൂമിയിൽ ഇറക്കിവച്ചാണ് പറക്കുന്നത്ആദ്യമായി 2015 ഒക്ടോബർ ആറിനാണ് ഫ്ലൈ ചെയ്തത്. ഒരുപാട് യാത്ര ഫ്‌ളൈറ്റിൽ നടത്തിയിട്ടുണ്ടെങ്കിലും കോക് പിറ്റിലിരിക്കുക എന്നുള്ളത് ഏതൊരു പൈലറ്റാവാൻ ആഗ്രഹിക്കുന്ന വ്യക്തിയെ സംബന്ധിച്ചും വല്യേ കാര്യമാണ്. ആദ്യം കോക് പിറ്റിലിരിക്കുമ്പോൾ പേടി തോന്നിയിരുന്നു .പിന്നെ നമ്മൾ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ച വ്യക്തിയെന്ന നിലയിൽ എന്റെ എല്ലാ പ്രശ്നങ്ങളും ഭൂമിയിൽ ഇറക്കി വച്ചാണ് പറന്നത്. അങ്ങനെ പറന്ന് ടേക്ക് ഓഫ് ചെയ്തപ്പോൾ അത് വലിയ അനുഭവമായിരുന്നു,വല്യേ സന്തോഷമാണ് അനുഭവിക്കാൻ കഴിഞ്ഞത് .

നമ്മൾ നമ്മളിലേക്ക് തന്നെ നടത്തുന്ന യാത്രയാണ് ജീവിതം

പരിഹാസങ്ങളും എതിർപ്പുകളും എല്ലാ കാര്യങ്ങളിലും ഉണ്ടാവാറുണ്ട് ,ഞങ്ങളെ സംബന്ധിച്ച് അത് കൂടുതലാണ് . നമ്മള് എന്തിന് ഇങ്ങനെ മാറി എന്നുള്ളതൊക്കെയാണ് ആളുകളുടെ ചോദ്യങ്ങൾ . നമ്മളൊരിക്കലും മാറുന്നതല്ല നമ്മൾ നമ്മളിലേക്ക് നടത്തുന്ന ഒരു യാത്രയായാണിതെന്ന് ഇങ്ങനെയുള്ള ആളുകൾ മനസിലാക്കുന്നില്ല. പല ആക്രമണങ്ങളെയും അതിജീവിച്ച് കൊണ്ട് തന്നെയാണ് മുന്നോട്ട് പോവുന്നത്.
ആക്രമണങ്ങൾ ഇപ്പോഴും തുടരുന്നു

കഴിഞ്ഞ മാസം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എന്റെ കൂടെ ഒരു ട്രാൻസ്‌വുമൺ ഉണ്ടായിരുന്നു. അവർക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി. എന്നെ ആദ്യം അവർ തിരിച്ചറിഞ്ഞിരുന്നില്ല ,ഇടപെടാൻ ശ്രമിച്ചപ്പോൾ ഞാനും ട്രാൻസ് പേഴ്സൺ ആണെന്നതറിഞ്ഞതോടെ എനിക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി പിന്നെ പോലീസിനെ വിളിക്കുകയും വീഡിയോ എടുക്കുകയുമൊക്കെ ചെയ്തതത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.

Read More >>