ഇയാളെപ്പോലെ ക്രിമിനലായ മറ്റൊരു ബാബയില്ല; ബിജെപി പഞ്ചാബിലും ഹരിയാനയിലും സഹായം തേടി: റാം റഹീമിനെ കുറിച്ച് ജോണ്‍ വി. ജോര്‍ജ്

ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ക്രിമിനലാണ്. ബിജെപിക്ക് ഇയാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പിന്തുണ കൊടുത്തിരുന്നു. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കുമോ എന്ന് സംശയമായിരുന്നു. ഹരിയാനയിലും പഞ്ചാബിലും മോദി മാജിക് ഫലപ്രദമാകുമോ എന്ന് സംശയമായിരുന്നു കാരണം. ഹരിയാനയില്‍ അഞ്ചോ ആറോ മണ്ഡലങ്ങളിലും പഞ്ചാബില്‍ 10 മണ്ഡലങ്ങളില്‍ ഇയാള്‍ക്ക് സ്വാധീനമുണ്ട്- ഹരിയാന മുന്‍ ഡിജിപി ജോണ്‍ വി ജോര്‍ജ് നാരദ ന്യൂസിനോട് സംസാരിക്കുന്നു

ഇയാളെപ്പോലെ ക്രിമിനലായ മറ്റൊരു ബാബയില്ല; ബിജെപി പഞ്ചാബിലും ഹരിയാനയിലും സഹായം തേടി: റാം റഹീമിനെ കുറിച്ച് ജോണ്‍ വി. ജോര്‍ജ്

ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റവാളിയാണെന്ന് ഇന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ തുടരുകയാണ്. ഇതിനകം 12 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേരാ സച്ചാ സൗദയെക്കുറിച്ചും ഗുര്‍മീത് സിങ്ങിനെക്കുറിച്ചും ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ഹരിയാന മുന്‍ ഡിജിപി ജോണ്‍ വി ജോര്‍ജ് നാരദ ന്യൂസിനോട് സംസാരിക്കുന്നു.


പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും തെരുവിലും വിധി പ്രഖ്യാപിച്ച കോടതി പരിസരത്തും നിയമവിരുദ്ധമായി സംഘടിച്ച സച്ചാ സൗദ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാതിരുന്നതെന്ത്?


പതിനായിരക്കണക്കിന് ആളുകള്‍ക്കെതിരെ നടപടിയെടുത്താല്‍ സംഘര്‍ഷം ഉണ്ടാകാനാണ് സാധ്യത. നിരോധനാജ്ഞ നിലവില്‍ വന്നാല്‍ സംഘടിക്കാനാകില്ലെന്നത് വാസ്തവമാണ്. എന്നാല്‍ 144 പ്രഖ്യാപിക്കുന്നതിന് മുമ്പ് സച്ചാ സൗദ അനുയായികള്‍ സംഘടിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നടപടിയെടുക്കുന്നത് സംഘര്‍ഷത്തിന് കാരണമായേനെ. പോലീസോ മജിസ്‌ട്രേറ്റോ ആവശ്യപ്പെട്ടിട്ട് പിരിഞ്ഞുുപോയില്ലെങ്കില്‍ അവര്‍ക്ക് നിയമപരമായി നടപടിയെടുക്കാനുള്ള സാധ്യതയുണ്ട്. അതേസമയം ലാത്തിച്ചാര്‍ജോ വെടിവെയ്‌പോ ഉണ്ടായാല്‍ പൊലീസിനത് തലവേദനയാകും. ഞാന്‍ പല തവണ സമാനമായി സാഹചര്യം നേരിട്ടിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തകര്‍ സംഘടിക്കുച്ച് വഴി തടഞ്ഞപ്പോള്‍ ഞങ്ങള്‍ സമാന്തര പാത തുറന്നിട്ടു പോലുമുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് നടപടി പക്വതയുള്ളതായിരുന്നു.


ഗുര്‍മീത് സിങ്ങ് കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ നിലവിലെ സാഹചര്യത്തില്‍ കേസിനെ എങ്ങനെ വിലയിരുത്തുന്നു?


Image Title
കുറ്റക്കാരനാണെങ്കില്‍ സ്വാഭാവികമായി കോടതി ശിക്ഷിക്കും. ഈ കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ തടങ്കലില്‍ വെയ്ക്കലും കൊലപാതക കേസുകളുമുണ്ട്. ഗുര്‍മീതിനെതിരായ ബലാത്സംഗ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവുമുണ്ട്. പരാതിക്കാരിയുടെ സഹോദരനെ കൊലപ്പെടുത്തിയിട്ടുണ്ട്. ഗുര്‍മീത് ജന്മനാ കുറ്റവാളിയാണ്. ഇയാളുടെ ദേറ ഇരിക്കുന്ന സ്ഥലത്തേക്ക് പൊലീസിന് കയറാന്‍ പ്രവേശിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഇയാള്‍ ദേരയുടെ അധിപനായത് തന്നെ തട്ടിപ്പിലൂടെയാണ്. ഇയാള്‍ ദേരയിലെ രണ്ടാം തരം ശിഷ്യനായിരുന്നു. തട്ടിപ്പും ഭീഷണിയും നടത്തിയാണ് ഇയാള്‍ അധികാരം പിടിച്ചെടുത്തത്. മറ്റ് നാല് പേരെ കൊന്ന കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.


ഗുര്‍മീത് സിങ്ങ് ദോറ തലവനായത് എങ്ങനെയെന്ന് വിശദീകരിക്കാമോ?


ഗുര്‍മീത് സിങ്ങ് അയാളുടെ മുന്‍ഗാമിയായിരുന്ന ബാബയുടെ മരണശേഷം മക്കളെ ഭീഷണിപ്പെടുത്തി ഓടിച്ചാണ് അധികാരം കൈയാളിയത്. സ്ഥാപകന്‍ വേറൊരു സ്വാമിയാണ്. ഇയാളുടെ സഹോദരന്‍ അന്നത്തെക്കാലത്ത് ഖാലിസ്ഥാന്‍വാദത്തിന്റെ നേതാവാണ്. അയാളുടെ പിന്തുണയോടെയാണ് ഇയാള്‍ ദേര പിടിച്ചടക്കിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഗുര്‍മീതിന്റെ സഹോദരനെ ഭയന്ന് മരിച്ചുപോയ ബാബയുടെ മക്കള്‍ നാടുവിടുകയായിരുന്നു. ഇയാളെപ്പോലെ ക്രിമിനലായ മറ്റൊരു ബാബയില്ല.

Read More >>