പൊലീസ് പൗരർക്കെതിരെ നടത്തുന്ന എല്ലാ നിയമലംഘനങ്ങൾക്കും എതിരെയുള്ള സമരമാണിത്

ഇവിടെ ആക്ഷൻ ഹീറോ ബിജു പോലെയുള്ള സിനിമകൾ ഇറങ്ങിയിട്ട്, പൊലീസുകാർ ഇടിക്കുന്നതുകൊണ്ടാണ് ഈ സമൂഹം നന്നാവുന്നത് എന്നൊരു പൊതുബോധം സൃഷ്ടിച്ചു വച്ചിട്ടുണ്ട്. ആ പൊതുബോധത്തെ സപ്പോർട്ട് ചെയ്യുന്ന പൊലീസുകാരും. ഇതു മാറണമെങ്കിൽ പൊതുജനം പുറത്തിറങ്ങണം, നിയമം ഉണ്ടാവണം- ശ്രീജിത്തിന്റെ സമരം വീണ്ടും പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്ന സംവിധായകൻ സനൽ കുമാർ ശശിധരൻ സംസാരിക്കുന്നു

പൊലീസ് പൗരർക്കെതിരെ നടത്തുന്ന എല്ലാ നിയമലംഘനങ്ങൾക്കും എതിരെയുള്ള സമരമാണിത്

ശ്രീജിത്തിന്റെ സമരസ്ഥലത്തു പോയെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചലനമണ് ഉണ്ടാക്കിയത്. എന്താണ് അവിടെ പോയ അനുഭവം?

ശ്രീജിത്ത് അതിൽ പറയുന്ന കാര്യം, ആളുകൾ പുള്ളിയെ സംശയത്തോടെ നോക്കുന്നുണ്ട് എന്നാണ്. ഒന്ന്, വ്യക്തമായ ഒരു കാഴ്ചപാടില്ലാതെയാണ് പലരും ഇതിൽ അഭിപ്രായം പറയുന്നത്. 750 ദിവസം നിരാഹാരം കിടന്നാൽ ഒരാൾ മരിച്ചു പോവില്ലേ എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. നിരാഹാം കിടന്നു മരിക്കും എന്നു പ്രതിജ്ഞയെടുത്തിട്ടുള്ള ആളല്ല ശ്രീജിത്ത്. അയാൾ എതാനും ദിവസം കഴിയുമ്പോൾ ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് പുള്ളി തന്നെ സമ്മതിക്കുന്നുണ്ട്. പട്ടിണി കിടക്കുന്നതു തന്നെ ഒരു സമരമാണ്. സ്റ്റേറ്റിന്റെ മുന്നിൽ, വെറും നിലത്ത്, രണ്ടര വർഷമായി ഒരാൾ കിടക്കുന്നു എന്നു പറയുന്നത്, പട്ടിണി കിടക്കുന്നു എന്നു പറയുന്നത് സമരമാണ്. അയാൾ പട്ടിണി കിടന്നു മരിച്ചാലേ നമ്മൾ തിരിഞ്ഞു നോക്കൂ എന്നു പറയുന്നത് മനഃസാക്ഷിയില്ലായ്മയാണ്. ഈ പറയുന്ന ആളുകളൊക്കെ അയാൾ പട്ടിണി കിടന്നു മരിച്ചില്ലല്ലോ എന്നാണു പറയുന്നത്. വലിയ വിവരമില്ലായ്മയാണത്.

രണ്ടാമത്തെ കാര്യം, പലരും പറയുന്നത് അയാൾ നഷ്ടപരിഹാരം വാങ്ങി എന്നാണ്. എന്താണീ പറയുന്ന നഷ്ടപരിഹാരം എന്ന് ആലോചിച്ചു നോക്കണം. ഒരാൾ രണ്ടര വർഷമായിട്ട് സ്വന്തം അനുജനെ ലോക്കപ്പിൽ ഇടിച്ചു കൊന്നു, അതിനെതിരെ അന്വേഷണം നടത്തണം എന്നു പറഞ്ഞാണ് സെക്രട്ടേറിയേറ്റിനു മുന്നിൽ നിരാഹാരം കിടക്കുന്നത്. ഈ 750 ദിവസങ്ങളിൽ ഒരു സാധാരണ മനുഷ്യൻ ജോലി ചെയ്തു സമ്പാദിച്ചാൽ കിട്ടുന്ന പൈസ ഇതിൽ കൂടുതൽ വരും. അതാണ് അയാളുടെ കുടുംബത്തിനു കിട്ടി എന്നു പറയുന്നത്. ഒരു സാധാരണ പൗരനെ പൊലീസ് കൊണ്ടുപോയി ഇടിച്ചു കൊന്നിട്ട് അതിനെതിരെ അന്വേഷണം നടത്താൻ പട്ടിണി കിടന്നു മരിക്കണോ ഈ രാജ്യത്ത്? എന്നിട്ട് അയാൾക്കു നഷ്ടപരിഹാരം കിട്ടിയെന്ന്… അഞ്ചോ പത്തോ ലക്ഷം രൂപയാണോ നഷ്ടപരിഹാരം? അല്ലെങ്കിൽ കാശു കൊണ്ടു നികത്താൻ പറ്റുന്ന നഷ്ടമാണൊ ഇത്?

മീഡിയകൾ എത്തുന്നതിനു മുമ്പേ അവിടെയെത്തുകയും ആ വിഷയം പൊതുശ്രദ്ധയിലേയ്ക്കു കൊണ്ടുവരികയും ചെയ്ത ആൾ എന്ന നിലയിൽ ?

ഈ വിഷയം മീഡിയകളിൽ വരുന്നതിന് ഏതാണ്ട് ഒരാഴ്ച മുമ്പാണ് ഞാനും ചില സുഹൃത്തുക്കളും ശ്രീജിത്തിന്റെ സമരസ്ഥലത്തു പോവുന്നത്. മുമ്പേ പോവുക എന്നു പറയുന്നതിൽ അർത്ഥമില്ല. കുറേ കാലമായി നടക്കുന്ന സമരമാണല്ലോ ഇത്. അദ്ദേഹത്തിന്റെ കുറേ സുഹൃത്തുക്കളും എന്റെ കുറേ കോമൺ സുഹൃത്തുക്കളും ഒക്കെയായി ബന്ധപ്പെട്ടാണ് അവിടെയെത്തുന്നത്. ഞാൻ തിരുവനന്തപുരത്തുതന്നെയാണല്ലോ. ഞങ്ങൾ ചെന്നപ്പോൾ ശ്രീജിത്തിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയിരിക്കുകയായിരുന്നു. പൊലീസ് ആഴ്ച തോറും എന്തോ ചെക്കപ്പൊക്കെ നടത്തുന്നുണ്ട്, പട്ടിണി കിടക്കുകയല്ലേ.

അന്നാണ് ആ വീഡിയോ എടുക്കുന്നത്. സിനിമയുടെ തിരക്കുകൾ കാരണം അത് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാനായിരുന്നില്ല. ഞാൻ എന്നിട്ട് എന്റെ കുറച്ചു സുഹൃത്തുക്കളെ വിളിച്ചു പറയുകയൊക്കെ ചെയ്തു. മീഡിയകളിൽ ഉള്ളവരടക്കം ചില സുഹൃത്തുക്കൾക്കു മെസേജും അയച്ചു. പിന്നീട് ഈ വിഷയം ചർച്ചയായപ്പോഴാണ് ഫോണിൽ തന്നെ എഡിറ്റ് ചെയ്ത് ആ വീഡിയോ ഞാൻ പോസ്റ്റു ചെയ്യുന്നത്. ഏതാണ്ട് അരമണിക്കൂറുള്ള വീഡിയോ ആണത്.

നിരന്തരമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്. വിനായകന്റെ കാര്യം പോലെ, എത്ര പേർക്കാണിത് സംഭവിക്കുന്നത്. ഒരു മാസത്തിൽ, ഒരു വർഷത്തിൽ, എത്ര പൊലീസ് മർദ്ദനങ്ങളാണ് നടക്കുന്നത്, എത്ര മരണങ്ങൾ, എത്ര പേർ ആത്മഹത്യ ചെയ്യുന്നു. ഇതെല്ലാം, പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവരെല്ലാം അകത്താവും എന്നൊരു നിയമം വന്നാൽ ഒന്നും സംഭവിക്കില്ല, ഒരാളെയും അവർ തൊടില്ല.

പൊലീസ് ചെയ്ത കൊലപാതകമല്ലേ ശ്രീജീവിന്റേത്?

അതെ. അതു ചെയ്തത് വഴിയേ പോയവരൊന്നുമല്ല. സർക്കാരിന്റെ ജോലിക്കാരായ പൊലീസുകാർ കൊണ്ടുപോയി ഇടിച്ചു കൊന്നതാണ്. ഇടിച്ചു കൊന്നു എന്നു ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ നഷ്ടപരിഹാരം കൊടുക്കാൻ പറഞ്ഞത്. ലോക്കപ്പ് മരണമാണെന്നു തെളിഞ്ഞതുകൊണ്ടാണത്. കൊന്നു എന്ന് അപ്പോൾ അവർ സമ്മതിക്കുകയും ചെയ്തു. എന്നിട്ടും ഒരാളെ സസ്പെൻഡ് ചെയ്യുകയോ നടപടിയെടുക്കുകയോ ശിക്ഷിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

അയാൾ ചോദിക്കുന്നത് ഇതാണ്, ഞാനോ ചേട്ടനോ പോയി ഒരാളെ കൊന്നുകഴിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക? അപ്പൊ അറസ്റ്റ് ചെയ്യില്ലേ. ഇക്കാര്യത്തിൽ എന്തുകൊണ്ട് അതു നടക്കുന്നില്ല എന്നാണ് അയാളുടെ ചോദ്യം. വളരെ ന്യായമായ ഒരു ചോദ്യമാണ്.

ഇവിടെ ആക്ഷൻ ഹീറോ ബിജു പോലെയുള്ള സിനിമകൾ ഇറങ്ങിയിട്ട്, പൊലീസുകാർ ഇടിക്കുന്നതുകൊണ്ടാണ് ഈ സമൂഹം നന്നാവുന്നത് എന്നൊരു പൊതുബോധം സൃഷ്ടിച്ചു വച്ചിട്ടുണ്ട്. ആ പൊതുബോധത്തെ സപ്പോർട്ട് ചെയ്യുന്ന പൊലീസുകാരും. ഇതു മാറണമെങ്കിൽ പൊതുജനം പുറത്തിറങ്ങണം, നിയമം ഉണ്ടാവണം.

രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ മുതലെടുപ്പ് നടത്തുകയാണെന്നു തോന്നുന്നുണ്ടോ?

രാഷ്ട്രീയപ്പാർട്ടികൾ എന്നല്ല, എല്ലാവരും ഇടപെടട്ടെ. ഇപ്പോഴാണെങ്കിൽ ഇപ്പോൾ. ആര് ആദ്യം എന്നതൊന്നും ഒരു വിഷയമല്ല. എല്ലാവരും ഇടപെടേണ്ട ഒരു വിഷയമാണിത്.

ശ്രീജിത്തിന്റെ അനുജനു സംഭവിച്ച ഒരു കാര്യം മാത്രമല്ല ഇത്. പൊലീസുകാർ അധികാരം കയ്യിലെടുത്തുകൊണ്ട്, ഇവിടുത്തെ പൗരർക്കെതിരെ നടത്തുന്ന നിയമലംഘനങ്ങൾക്കെല്ലാം എതിരെയുള്ള സമരമാണ്. നിയമം മാറ്റിയെഴുതണം. ഒരു പൊലീസ് സ്റ്റേഷനിൽ ഇത്തരത്തിലൊരു മരണം നടന്നാൽ, ആ പൊലീസ് സ്റ്റേഷനിലെ എല്ലാ പൊലീസുകാർക്കും ആ കൊലപാതകത്തിൽ ഉത്തരവാദിത്തം ഉണ്ടാകും എന്ന തരത്തിൽ നിയമം ഉണ്ടാകണം. അങ്ങിനെയാണെങ്കിൽ മാത്രമേ ഈ സംഭവം നിൽക്കൂ.

നിരന്തരമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്. വിനായകന്റെ കാര്യം പോലെ, എത്ര പേർക്കാണിത് സംഭവിക്കുന്നത്. ഒരു മാസത്തിൽ, ഒരു വർഷത്തിൽ, എത്ര പൊലീസ് മർദ്ദനങ്ങളാണ് നടക്കുന്നത്, എത്ര മരണങ്ങൾ, എത്ര പേർ ആത്മഹത്യ ചെയ്യുന്നു. ഇതെല്ലാം, പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവരെല്ലാം അകത്താവും എന്നൊരു നിയമം വന്നാൽ ഒന്നും സംഭവിക്കില്ല, ഒരാളെയും അവർ തൊടില്ല.

ഇവിടെ ആക്ഷൻ ഹീറോ ബിജു പോലെയുള്ള സിനിമകൾ ഇറങ്ങിയിട്ട്, പൊലീസുകാർ ഇടിക്കുന്നതുകൊണ്ടാണ് ഈ സമൂഹം നന്നാവുന്നത് എന്നൊരു പൊതുബോധം സൃഷ്ടിച്ചു വച്ചിട്ടുണ്ട്. ആ പൊതുബോധത്തെ സപ്പോർട്ട് ചെയ്യുന്ന പൊലീസുകാരും. ഇതു മാറണമെങ്കിൽ പൊതുജനം പുറത്തിറങ്ങണം, നിയമം ഉണ്ടാവണം.

ഈ പൊലീസ് സംവിധാനം പരിഷ്കരിക്കപ്പെടേണ്ടതില്ലേ?

പരിഷ്കരിക്കപ്പെടണം. പക്ഷേ, അതു പരിഷ്കരിക്കപ്പെടണമെങ്കിൽ നിയമം ഉണ്ടാകണം. അല്ലാതെ ഒരാൾ ഒരാളെ ഇടിച്ചു കൊന്നതിനു ശേഷം, അയാൾക്കു പത്തു ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്തല്ലോ അതു വലിയ കാര്യമാണെന്നു പറയുന്നതല്ല കാര്യം. യൂണിഫോമിട്ട ഗുണ്ടകളല്ല പൊലീസുകാർ. അങ്ങിനെയാവാൻ പാടില്ല.


Read More >>