ലോകത്തിലെ ഏറ്റവും ഭാരമുള്ള മനുഷ്യന് ശസ്ത്രക്രിയ

595 കിലോ ഭാരമുണ്ടായിരുന്ന യുവാന് ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കാനായി മൂന്ന് മാസത്തിൽ കൂടുതൽ ആഹാരക്രമം തുടരേണ്ടി വന്നു. 175 കിലോ ഭാരമെങ്കിലും കുറച്ചാലേ ഈ മെക്സിക്കോക്കാരന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ കഴിയുകയുള്ളൂ.

ലോകത്തിലെ ഏറ്റവും ഭാരമുള്ള മനുഷ്യന് ശസ്ത്രക്രിയ

ലോകത്തിലെ ഏറ്റവും ഭാരമുള്ള മനുഷ്യനായ യുവാൻ പെഡ്രോ ഫ്രാങ്കോ ശസ്ത്രക്രിയയ്ക്കൊരുങ്ങുന്നു. ഗ്യാസ്ട്രിക് ബൈപ്പാസ് സർജറിയാണ് നടത്താൻ പോകുന്നത്. 595 കിലോ ഭാരമുണ്ടായിരുന്ന യുവാന് ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കാനായി മൂന്ന് മാസത്തിൽ കൂടുതൽ ആഹാരക്രമം തുടരേണ്ടി വന്നു.

175 കിലോ ഭാരമെങ്കിലും കുറച്ചാലേ ഈ മെക്സിക്കോക്കാരന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ കഴിയുകയുള്ളൂ. കഴിഞ്ഞ നവംബറിൽ പ്രത്യേക വാനിൽ കയറ്റി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് യുവാൻ വാർത്തകളിൽ നിറഞ്ഞത്.

പൊണ്ണത്തടിയുടെ പ്രശ്നങ്ങൾ, ഡയബറ്റിസ് ഉൾപ്പടെയുള്ള അവസ്ഥകൾ, കാരണം ശസ്ത്രക്രിയ അസാധ്യമാകുകയായിരുന്നു. കഴിഞ്ഞ ആറ് വർഷങ്ങളായി തന്റെ കിടക്കയിൽത്തന്നെ കഴിച്ചു കൂട്ടുകയായിരുന്ന ഹുവാൻ ഒരു പരസ്യം കണ്ട് ക്ലിനിക്കിലേയ്ക്ക് വിളിക്കുകയായിരുന്നു.

തടി കുറഞ്ഞത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുമെന്ന് ഉറപ്പില്ലയെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോഴത്തെ ഭാരം 50 ശതമാനം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് ആദ്യം നടത്തുക. അതിനു ശേഷമായിരിക്കും രണ്ടാമത്തേത്.

Story by
Read More >>