കാര്‍ മോഷണം ധീരമായി തടഞ്ഞ യുവതി: വീഡിയോ കാണാം

ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിക്കാനുള്ള ശ്രമമാണ് മില്‍ക്കോവിക്കി സ്വദേശിനിയായ മെലിസ മരിയ തടഞ്ഞത്.

കാര്‍ മോഷണം ധീരമായി തടഞ്ഞ യുവതി: വീഡിയോ കാണാം

കണ്‍മുന്നില്‍ ആരെങ്കിലും കാര്‍ മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ നമ്മള്‍ എന്ത് ചെയ്യും. അത്തരത്തിലുള്ള ഒരു കാര്‍ മോഷണം തടഞ്ഞ യുവതിയുടെ വീഡിയേയാണ് ഇതിനോടകം വൈറലാകുന്നത്. ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ നിര്‍ത്തിയിട്ട കാര്‍ മോഷ്ടിക്കാനുള്ള ശ്രമമാണ് മില്‍ക്കോവിക്കി സ്വദേശിനിയായ മെലിസ മരിയ തടഞ്ഞത്.


ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു സമീപം മറ്റൊരു കാറില്‍ എത്തിയ സംഘത്തില്‍ നിന്ന് ഒരാള്‍ മെലീസയുടെ കാറില്‍ വേഗം കേറി സ്റ്റാര്‍ട്ട് ചെയ്തത് എടുത്തത്. പെട്ടെന്ന് തന്നെ യുവതി കാറിന്റെ ബോണറ്റിലേക്ക് ചാടി മോഷണ ശ്രമം തടയാന്‍ ശ്രമിച്ചത്. മുന്നോട്ട് പോയ കാറില്‍ അള്ളിപിടിച്ച് ഇരുന്ന യുവതി ഉള്ളതുകൊണ്ട് കാഴ്ച്ച മറഞ്ഞത് മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇവരെ തെറിപ്പിച്ച് കളയാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയ മോഷ്ടാവ് കറുത്തകാറില്‍ കേറി രക്ഷപ്പെടുകയായിരുന്നു.

ഡ്രൈവറില്ലാതെ കാറ് റോഡിലേക്ക് ഇറങ്ങി .യുവതി കാറ് നിര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കാര്‍ മോഷണം തടയാന്‍ ശ്രമിച്ച് യുവതിയുടെ വീഡിയോ ഇതിനോടകം സമുഹമാധ്യങ്ങളില്‍ വൈറലാകുന്നത്.

ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്റെ കണക്കനുസരിച്ച് 2015 വരെ അമേരിക്കയില്‍ 7,07758 കാറ് മോഷണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.