വിമാനയാത്രക്കിടെ ഹെഡ്‌ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയ്ക്ക് പൊള്ളലേറ്റു

പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത യുവതിയുടെ കരുവാളിച്ച നിലയിലുള്ള മുഖത്തിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്.

വിമാനയാത്രക്കിടെ ഹെഡ്‌ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയ്ക്ക് പൊള്ളലേറ്റു

വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് ഓസ്‌ട്രേലിയന്‍ സ്വദേശിയായ യുവതിയ്ക്ക് പൊള്ളലേറ്റു. ബെയ്ജിംഗില്‍ നിന്ന് മെല്‍ബണിലേക്കുള്ള യാത്രയ്ക്കിടെ ഫെബ്രുവരി 19നാണ് സംഭവം. ഹെഡ്‌ഫോണില്‍ പാട്ടുകേട്ടുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ബാറ്ററി പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഇവരുടെ മുഖത്തിനും കൈകള്‍ക്കും പരിക്കേറ്റു. വലിയ ശബ്ദത്തിലുള്ള സ്‌ഫോടനവുമുണ്ടായതായി ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ പറഞ്ഞു.

സ്‌ഫോടനമുണ്ടായ ഉടന്‍ യുവതി ഹെഡ്‌ഫോണ്‍ ഊരി വിമാനത്തിന്റെ തറയിലേക്ക് വലിച്ചെറിഞ്ഞു. ബാറ്ററി ഉരുകി തറയില്‍ ഒട്ടിപ്പിടിച്ചിരുന്നതായി വിമാന ജീവനക്കാര്‍ പറഞ്ഞു. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത യുവതിയുടെ കരുവാളിച്ച നിലയിലുള്ള മുഖത്തിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനത്തിന് ശേഷം യാത്രക്കാര്‍ ചുമയ്ക്കുന്നുണ്ടായിരുന്നെന്ന് പരിക്ക് പറ്റിയ യുവതി പറഞ്ഞു.


Read More >>