അമേരിക്കയുടെ മിഡിൽ ഈസ്റ്റ് കളികൾ ഓരോന്നായി പുറത്തു വരുന്നു...

സൗദി അറേബ്യയും ഖത്തറും ഐസിസിന് ഫണ്ട് കൈമാറിയെന്നും അതാണ് ഇസ്ലാമിക് സ്റ്റേറ്റിന് മിഡിൽ ഈസ്റ്റിൽ ഇത്ര സ്വാധീനം ചെലുത്തുവാൻ കാരണമെന്നും വീക്കിലീക്സ് പുറത്തുവിട്ട രേഖകളിൽ പറയുന്നു. അമേരിക്കയ്ക്കു ഈ രണ്ടു രാജ്യങ്ങളെയും വിശ്വസമില്ല എന്നതാണ് യാഥാർത്ഥ്യം.

അമേരിക്കയുടെ മിഡിൽ ഈസ്റ്റ് കളികൾ ഓരോന്നായി പുറത്തു വരുന്നു...

അമേരിക്കൻ മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ, അവർ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ, സൗദി അറേബ്യയും ഖത്തറും ഐസിസിന് ഫണ്ട് കൈമാറിയെന്നും അതാണ് ഇസ്ലാമിക് സ്റ്റേറ്റിന് മിഡിൽ ഈസ്റ്റിൽ ഇത്ര സ്വാധീനം ചെലുത്തുവാൻ കാരണമെന്നും വീക്കിലീക്സ് പുറത്തുവിട്ട രേഖകളിൽ പറയുന്നു. അമേരിക്കയ്ക്കു ഈ രണ്ടു രാജ്യങ്ങളെയും വിശ്വസമില്ല എന്നതാണ് യാഥാർത്ഥ്യം.

തീവ്രവാദികള്‍ക്ക് ധനസഹായം ചെയ്യുന്നു എന്നാരോപിച്ച് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച അറബ് രാജ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് സൗദി അറേബ്യ. സ്വന്തം രാജ്യത്തിനെ തീവ്രവാദികളില്‍ നിന്നും മതമൗലികവാദികളില്‍ നിന്നും രക്ഷിക്കാനായിട്ടാണ് ഖത്തറുമായി വേര്‍പിരിഞ്ഞതെന്നായിരുന്നു സൗദിയുടെ വിശദീകരണം.

എന്നാല്‍ സൗദിയുടെ തീവ്രവാദ വിരുദ്ധതയ്ക്ക് മങ്ങലേല്പ്പിക്കുന്ന ചില തെളിവുകള്‍ വിക്കിലീക്‌സ് പുറത്ത് വിട്ടതോടെ കാര്യങ്ങള്‍ സൗദിയ്ക്ക് പ്രതികൂലമാകുകയാണ്. 2014 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാർത്ഥി ആയിരുന്ന ഹിലരി ക്ലിന്‌റണ്‍ തന്റെ ക്യാംപേയ്ന്‍ മാനേജര്‍ ആയ ജോണ്‍ പൊദേസ്തയ്ക്ക് അയച്ച ഒരു ഇ-മെയിലിലാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് ധനസഹായം എത്തിക്കുന്നതില്‍ സൗദിയ്ക്കും ഖത്തറിനും ഒരു പോലെ പങ്കുണ്ടെന്ന് പറയുന്നത്.ആഗസ്റ്റ് 17, 2014 ന് അയച്ച ഇ-മെയിലില്‍ സൗദി അറേബ്യയും ഖത്തറും ഇസ്ലാമിക് സ്റ്റേറ്റിന് ധന, സൈനിക സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. ഇറാക്കിലും സിറിയയിലുമുള്ള ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തറപറ്റിക്കാനുള്ള എട്ട് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പദ്ധതിയിലാണ് ഹിലരി ഇക്കാര്യം പറയുന്നത്.

Read More >>