ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെച്ചതിന് വാട്‌സ്ആപ്പിന് ഇറ്റലിയില്‍ 33 ലക്ഷം ഡോളര്‍ പിഴ

2014ല്‍ വാട്‌സ്ആപ്പിനെ വിലയ്ക്ക് വാങ്ങിയ ഫെയ്‌സ്ബുക്ക് 2016ല്‍ അതിലെ സ്വകാര്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരുന്നു.

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെച്ചതിന് വാട്‌സ്ആപ്പിന് ഇറ്റലിയില്‍ 33 ലക്ഷം ഡോളര്‍ പിഴ

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്കുവെച്ചതിന് പ്രമുഖ ചാറ്റ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനോട് 3.3 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി. യൂറോപ്യന്‍ യൂണിയനിലെ 28 ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് പിഴ ചുമത്തിയത്. ഇത്തരത്തില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ഉപഭോക്താക്കളുടെ സമ്മതമുണ്ടോയെന്ന കാര്യം വ്യക്തമല്ലാത്തതിനാല്‍ നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടതായി Express.co.uk റിപ്പോര്‍ട്ടു ചെയ്യുന്നു.

2014ല്‍ വാട്‌സ്ആപ്പിനെ വിലയ്ക്ക് വാങ്ങിയ ഫെയ്‌സ്ബുക്ക് 2016ല്‍ അതിലെ സ്വകാര്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതുപ്രകാരം ഫെയ്‌സ്ബുക്കിന് വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ ഡാറ്റകളും മറ്റ് വിവരങ്ങളും ലഭിക്കുന്ന തരത്തിലേക്ക് സംവിധാനം മാറി. ഇതിനെതിരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ പ്രതിഷേധിച്ചിരുന്നു. ഇത്തരത്തില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നത് തടയാന്‍ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര സർക്കാർ ഏപ്രിലില്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് ഫെയസ്ബുക്കിനെ ജര്‍മനി നേരത്തെ വിലക്കിയിരുന്നു. വാട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയതിന് ശേഷം സ്വകാര്യതയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായിട്ടുണ്ട്.Story by
Read More >>